ആക്ഷൻ ഹീറോ ആവാനുള്ള പുറപ്പാടിലാ; വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതിയുടെ 'ഫീനിക്സ്' ട്രെയ്‌ലർ

Last Updated:

ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്

ഫീനിക്സ് ട്രെയ്‌ലർ
ഫീനിക്സ് ട്രെയ്‌ലർ
ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ സൂര്യ സേതുപതിയെ (Surya Sethupathi) നായകനാക്കി അനൽ അരശ് ഒരുക്കുന്ന ചിത്രം ഫീനിക്സിന്റെ (Phoenix) ട്രെയ്‌ലർ റിലീസായി. തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ (Vijay Sethupathi) മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ചെന്നൈയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ചാണ് റിലീസ് ചെയ്തത്. വിജയ് സേതുപതി ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട താരങ്ങളും സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ മുഖ്യാതിഥികളായി. ചിത്രം ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും. എ.കെ. ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്.
ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. വരലക്ഷ്മി, സമ്പത്ത്, ദേവദർശിനി, മുത്തുകുമാർ, ദിലീപൻ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, മൂണർ രമേശ്, അഭിനക്ഷത്ര, വർഷ, നവീൻ, ഋഷി, നന്ദ ശരവണൻ, മുരുകദാസ്, വിഘ്‌നേഷ്, ശ്രീജിത്ത് രവി, ആടുകളം നരേൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
advertisement
സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുൻപ് നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫീനിക്സിൽ, പാരമ്പര്യത്തിനപ്പുറം തന്റേതായ അഭിനയത്തിലൂടെ സിനിമാ രംഗത്ത് മികച്ച ഒരു നടനായി മുന്നേറാൻ ലക്ഷ്യമിട്ട് ആദ്യമായി ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സൂര്യ സേതുപതി. സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഉന്നതതല സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്സിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
ഛായാഗ്രഹണം : വേൽരാജ്, എഡിറ്റിങ് : പ്രവീൺ കെ.എൽ, ആക്ഷൻ: അനൽ അരശ്, ആർട്ട് : മദൻ, കൊറിയോഗ്രാഫർ : ബാബ ഭാസ്കർ, മേക്കപ്പ്: രംഗസ്വാമി, മേക്കപ്പ് : ബാഷ, പി.ആർ.ഒ. : പ്രതീഷ് ശേഖർ.
advertisement
Summary: In his debut movie as a protagonist, Surya Sethupathi son of actor Vijay Sethupathi is performing action-packed sequences. Trailer of the film was released amid a stellar event where his father Vijay Sethupathi was in attendance. The film is slated for a release on July 4
മലയാളം വാർത്തകൾ/ വാർത്ത/Film/
ആക്ഷൻ ഹീറോ ആവാനുള്ള പുറപ്പാടിലാ; വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതിയുടെ 'ഫീനിക്സ്' ട്രെയ്‌ലർ
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement