നീതിപാലകനും നീതി തേടുന്നവനും നേർക്കുനേർ; ജീത്തു ജോസഫിൻ്റെ 'വലതുവശത്തെ കള്ളൻ' ട്രെയ്‌ലർ

Last Updated:

ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ജനുവരി 30ന് ഗുഡ് വിൽ എൻ്റെർടൈൻമെൻ്റ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു

വലതു വശത്തെ കള്ളൻ
വലതു വശത്തെ കള്ളൻ
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ്റെ (Valathu Vashathe Kallan) ഒഫീഷ്യൽ ട്രെയ്‌ലർ എത്തി. നിരവധി വൈകാരിക മുഹൂർത്തങ്ങൾ ട്രെയ്‌ലറിൽ ഉടനീളം കാണാം.
'സാറെ എവിഡൻസു വേണം...അല്ലാതെ ഏതെങ്കിലും ഭ്രാന്തൻ എന്തെങ്കിലും പറഞ്ഞാൽ തെളിവാകുമോ? ആൻ്റണീ...നിൻ്റെ ഈ സ്വഭാവമാണ് നീ ഈ സർക്കിളിൽത്തന്നെ കിടന്നു കറങ്ങുന്നത്.... രണ്ടു വഴിക്കല്ല നീങ്ങുന്നതെങ്കിൽ ഇനി ഇവിടുന്ന് സംഭവിക്കുന്നതിൻ്റെയെല്ലാം ഉത്തരവാദി നിങ്ങളായിരിക്കും...'
ട്രെയ്‌ലറിൽ നിന്നും കേൾക്കുന്ന സംഭാഷണങ്ങളിലെ പ്രസക്തഭാഗങ്ങളാണിവ. ബിജു മേനോൻ്റെ മുന്നിൽ ജോജു ജോർജിൻ്റെ ഒരു ഭീഷണിസ്വരം പോലെയാണ് ഇനി സംഭവിക്കുന്നതിൻ്റെയെല്ലാം ഉത്തരവാദി നിങ്ങളാണന്ന സംഭാഷണത്തിൽ നിന്നും മനസ്സിലാകുന്നത്.
നീതിപാലകനായ ആൻ്റണിയുടെ മുന്നിലേക്കാണ് ഈ വാക്കുകൾ വന്നു വീഴുന്നത്. അതു പറയുന്ന കഥാപാത്രം ആര്? അയാളുടെ ലക്ഷ്യമെന്ത്? ഈ പിരിമുറുക്കമാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ഈ രണ്ടു പേരുടേയും ആത്മസംഘർഷം അവരിലേക്ക് എത്തപ്പെടുന്ന മറ്റു കഥാപാത്രങ്ങൾ. ഒരു പൊലീസ് കഥയാണ് ഈ ചിത്രമെന്ന് പ്രേഷകനെ ബോധ്യപ്പെടുത്തുന്നു ഈ ട്രെയ്‌ലർ.
advertisement
തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ ചട്ടക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് ഈ ചിത്രത്തെ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. തനതായ അഭിനയസിദ്ധി കൊണ്ട് പ്രേക്ഷക മനസ്സിൽ ഏറെ ഇടം നേടിയ ബിജു മേനോനും, ജോജു ജോർജും നേർക്കുനേർ ഏറ്റുമുട്ടുകയാണ് ഈ ചിത്രത്തിലൂടെ.
സമീപകാല മലയാള സിനിമയിലെ ഏറ്റവും ശക്തമായ രണ്ടു കഥാപാത്രങ്ങളായിരിക്കും ഇവരുടേത്. അത്രയും അഭിനയപ്രാധാന്യം നിറഞ്ഞ അതിശക്തമായ കഥാപാത്രങ്ങൾ. ഡിനു തോമസ് ഈലൻ്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് ചിത്രം അണിയിച്ചൊരുക്കുന്നത്. ജനുവരി 30ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായാണ് ട്രെയ്‌ലർ പ്രകാശനം ചെയ്തിരിക്കുന്നത്.
advertisement
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബെഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്സ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം;
കോ പ്രൊഡ്യൂസേർസ് - ടോൺസൺ സുനിൽ രാമാടി, പ്രശാന്ത് നായർ, ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ.യു., ലിയോണാ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം -വിഷ്ണു ശ്യാം, ഛായാഗ്രഹണം - സതീഷ് കുറുപ്പ്, എഡിറ്റിംഗ്- വിനായക്, കലാസംവിധാനം- പ്രശാന്ത് മാധവ്, മേക്കപ്പ് -ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു, സ്റ്റിൽസ് - സബിത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് (അപ്പു), അനിൽ ജി. നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്.
advertisement
ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ജനുവരി 30ന് ഗുഡ് വിൽ എൻ്റെർടൈൻമെൻ്റ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നീതിപാലകനും നീതി തേടുന്നവനും നേർക്കുനേർ; ജീത്തു ജോസഫിൻ്റെ 'വലതുവശത്തെ കള്ളൻ' ട്രെയ്‌ലർ
Next Article
advertisement
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു: ഹിന്ദു അധ്യാപകൻ്റെ വീട് തീയിട്ടു നശിപ്പിച്ചു
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു: ഹിന്ദു അധ്യാപകൻ്റെ വീട് തീയിട്ടു നശിപ്പിച്ചു
  • ബംഗ്ലാദേശിൽ ഹിന്ദു അധ്യാപകന്റെ വീട് അക്രമികൾ കത്തിച്ചതോടെ ന്യൂനപക്ഷങ്ങൾ ഭയത്തിലാണ്

  • മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ കൂടുതൽ വിള്ളൽ സൃഷ്ടിച്ചു

  • അക്രമങ്ങൾ തുടരുന്നതിനാൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർന്നിട്ടുണ്ട്

View All
advertisement