ഉണ്ണിയേട്ടനും അജിത്തേട്ടനും നേർക്കുനേർ; രസികൻ സംഭവങ്ങളുമായി 'നടന്ന സംഭവം'
- Published by:meera_57
- news18-malayalam
Last Updated:
ബിജു മേനോനും സുരാജും മാത്രമല്ല, ജോണി ആന്റണി, സുധി കോപ്പ, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്
നടന്ന സംഭവത്തിലൂടെ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്നു. അതാകട്ടെ ഇത്തവണ കുടുംബപ്രേക്ഷകരെ ചിരിപ്പിക്കാനായിട്ടും. അതിന്റെ കൃത്യമായ സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 21 വെള്ളിയാഴ്ച്ച തിയെറ്ററുകളിൽ എത്തുകയാണ്.
ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും ക്യാരക്ടർ റീസറുകളും സിനിമ ഫൺ ഫാമിലി ഡ്രമായായിരിക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. അത് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയ്‌ലർ. ബിജു മേനോനും സുരാജും മാത്രമല്ല, ജോണി ആന്റണി, സുധി കോപ്പ, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
അജിത്തിന്റേയും ഭാര്യ ധന്യയുടേയും അയൽക്കാരായി ഉണ്ണിയേട്ടനും കുടുംബവും എത്തുന്നതോടെ അവർ താമസിക്കുന്ന വില്ലാ കമ്യൂണിറ്റിയിൽ ഉണ്ടാകുന്ന തമാശകളും പ്രതിസന്ധികളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാവരുമായും പെട്ടന്നിണങ്ങുന്ന ഉണ്ണിയും തലയിൽ വരെ മസിലുള്ള അജിത്തേട്ടനും മുഖാമുഖം എത്തുന്നിടത്താണ് ട്രെയ്‌ലർ അവസാനിക്കുന്നത്. അജിത്തായി സുരാജും ഉണ്ണിയായി ബിജു മേനോനും അഭിനയിക്കുന്നു.
advertisement
മറഡോണ എന്ന ടൊവിനോ ചിത്രത്തിന് ശേഷം വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന നടന്ന സംഭവം നിർമ്മിക്കുന്നത് മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമായ അനൂപ് കണ്ണനും രേണുവും ചേർന്നാണ്. കലി, ജിന്ന് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ രാജേഷ് ഗോപിനാഥനാണ് നടന്ന സംഭവം എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം- മനേഷ് മാധവൻ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, സംഗീതം- അങ്കിത് മേനോൻ.
advertisement
നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
ഗാനരചന- സുഹൈൽ കോയ, ശബരീഷ് വർമ്മ , എഡിറ്റർ- സൈജു ശ്രീധരൻ, ടോബി ജോൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈനർ- സുനിൽ ജോസ്, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സൗഡ് സിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിംഗ്- വിപിൻ നായർ, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാർ, സ്റ്റിൽ- രാഹുൽ എം സത്യൻ, കളറിസ്റ്റ്- രമേഷ് അയ്യർ, വിസ്ത ഒബ്സ്ക്യൂറ, പിആർഒ- മഞ്ജു ഗോപിനാഥ്, വിഎഫ്എക്സ്- ടീം മീഡിയ, ഡിസൈൻ- യെല്ലോ ടൂത്ത്, പിആർ& മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റിൽ- സീറോ ഉണ്ണി.
advertisement
Summary: Trailer for Biju Menon, Suraj Venjaramoodu movie Nadanna Sambhavam is out. The film is coming on June 21
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 15, 2024 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഉണ്ണിയേട്ടനും അജിത്തേട്ടനും നേർക്കുനേർ; രസികൻ സംഭവങ്ങളുമായി 'നടന്ന സംഭവം'