Theri Meri | ഒരു കളർഫുൾ എന്റർറ്റൈനർ ഉറപ്പ്; ഷൈൻ ടോം ചാക്കോയുടെയും ശ്രീനാഥ് ഭാസിയുടെയും 'തേരി മേരി' ട്രെയ്‌ലർ

Last Updated:

ചിത്രത്തിൽ തെലുങ്കിലെ അറിയപ്പെടുന്ന ഇൻഫ്ലുവൻസർ ശ്രീരംഗസുധയും മലയാള നടി അന്നാ രേഷ്മ രാജനുമാണ് നായികമാർ

'തേരി മേരി' ട്രെയ്‌ലർ
'തേരി മേരി' ട്രെയ്‌ലർ
ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'തേരി മേരി' (Theri Meri) ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടി ഉർവശി നിർവഹിച്ചു. ടെക്സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗൺസ്മെന്റ് വേളയിലാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്.കെ., സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് 'തേരി മേരി'.
അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത 'കിംഗ്ഫിഷ്' എന്ന ചിത്രത്തിനു ശേഷം ടെക്‌സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തെലുങ്കിലെ അറിയപ്പെടുന്ന ഇൻഫ്ലുവൻസർ ശ്രീരംഗസുധയും മലയാള നടി അന്നാ രേഷ്മ രാജനുമാണ് നായികമാർ.
advertisement
ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും, നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ചെറുപ്പക്കാരുടെ കാഴ്ച്ചപ്പാടുകൾക്കും വികാരവിചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അലക്സ് തോമസ്, അഡീഷണൽ സ്ക്രിപ്റ്റ്- അരുൺ കാരി മുട്ടം, ക്രിയേറ്റീവ് ഡയറക്ടർ - വരുൺ ജി. പണിക്കർ, ഛായാഗ്രഹണം- ബിപിൻ ബാലകൃഷ്ണൻ, എഡിറ്റർ - എം.എസ്. അയ്യപ്പൻ നായർ, ട്രെയ്‌ലർ എഡിറ്റർ- ജിത്ത് ജോഷി, സംഗീതം- രഞ്ജിൻ രാജ്, ആർട്ട്-സാബുറാം, ക്രിയേറ്റീവ് ഡയറക്ടർ- വരുൺ ജി. പണിക്കർ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, പ്രൊഡക്ഷൻ മാനേജേഴ്സ് - സജയൻ ഉദയൻകുളങ്ങര, സുജിത് വി.എസ്. വസ്ത്രാലങ്കാരം- വെങ്കിട്ട് സുനിൽ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ: വിസ്‌റ്റ ഒബ്‌സ്‌ക്യൂറ, നിശ്ചലദൃശ്യങ്ങൾ: ശാലു പേയാട്, പോസ്റ്റർ ഡിസൈൻ- ആർട്ടോകാർപസ്, മാർക്കറ്റിംഗ്: വിവേക് ​​വി. വാരിയർ, ലേബൽ : Muzik247. വർക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ 'തേരി മേരി' ഉടൻ റിലീസിനെത്തും.
advertisement
Summary: Trailer for Shine Tom Chacko, Sreenath Bhasi movie Theri Meri
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Theri Meri | ഒരു കളർഫുൾ എന്റർറ്റൈനർ ഉറപ്പ്; ഷൈൻ ടോം ചാക്കോയുടെയും ശ്രീനാഥ് ഭാസിയുടെയും 'തേരി മേരി' ട്രെയ്‌ലർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement