Nivin Pauly | നിവിൻ പോളി ആനിമേറ്റഡ് സിനിമാ മേഖലയിലേക്ക്; ആനിമേറ്റഡ് ഹൃസ്വചിത്രം 'ബ്ലൂസ്' ട്രെയ്‌ലർ

Last Updated:

കണ്ണൂർ ആസ്ഥാനമായുള്ള റെഡ്ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോർത്ത് നടൻ നിവിൻ പോളി

ബ്ലൂസ് ആനിമേറ്റഡ് ഹ്രസ്വചിത്രം
ബ്ലൂസ് ആനിമേറ്റഡ് ഹ്രസ്വചിത്രം
ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ പ്രദർശനത്തിനെത്തിയ 'ബ്ലൂസ്' എന്ന ആനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂർ ആസ്ഥാനമായുള്ള റെഡ്ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോർത്ത് നടൻ നിവിൻ പോളി. അതിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടു. കേരളത്തിന്റെ ഹൃദയത്തിൽ നിന്ന് ഈ കലാസൃഷ്ടിയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്‌ഷ്യം.
മഡഗാസ്കർ 3, ദി ക്രൂഡ്സ്, ട്രോൾസ്, വെനം തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച രാജേഷ് പി.കെ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷിൻ ശ്യാമാണ് ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത്. മഞ്ഞുമ്മൽ ബോയ്സ് ഫെയിം ഷിജിൻ മെൽവിൻ ഹട്ടന്റെ സൗണ്ട് ഡിസൈൻ, ജീത്ത് പരമ്ബേന്ദവിദയുടെ ആനിമേഷൻ സംവിധാനം എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഒരു യഥാർത്ഥ സിനിമാറ്റിക് അനുഭവത്തിനായി രൂപകൽപ്പന ചെയ്ത 'ബ്ലൂസ്', ഡോൾബി അറ്റ്മോസിൽ ആണ് മിക്സ് ചെയ്തിരിക്കുന്നത്. ബിഗ് സ്‌ക്രീനുകൾക്കായി ഒരുക്കിയ ഈ കാഴ്ച നിർമ്മിച്ചിരിക്കുന്നത് ഷിബിൻ കെവി, ജാസർ പിവി എന്നിവർ ചേർന്നാണ്.
advertisement
ഇതൊരു നിശബ്ദ ചിത്രമാണെങ്കിലും, ഇത് നൽകുന്ന സന്ദേശം വളരെ വലുതും നമ്മുടെ പരിസ്ഥിതിക്കായി നിലകൊള്ളുന്നതിനുള്ള തന്റെ വ്യക്തിപരമായ പ്രതിബദ്ധതയുമായി തികച്ചും യോജിക്കുന്നതുമാണ് എന്ന് നിവിൻ പോളി അഭിപ്രായപ്പെട്ടു. അതിയായ സമർപ്പണത്തോടും ഗുണനിലവാരത്തോടും കൂടി ഒരുക്കിയ ഇതുപോലുള്ള ഒരു കഥ ലോകത്തിന് മുന്നിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവൻ കാണേണ്ട കേരളത്തിൽ നിന്നുള്ള ഒരു കലാരൂപമാണിത്, എന്നും അതിന്റെ ശബ്ദം ലോകത്തിനു മുന്നിൽ പങ്കിടാൻ സഹായിക്കുന്നതിൽ അഭിമാനിക്കുന്നു എന്നും നിവിൻ കൂട്ടിച്ചേർത്തു.
advertisement
സംവിധായകൻ രാജേഷ് പി.കെയുടെ ജീവിതയാത്രയിൽ നിന്നാണ് ഈ ചിത്രം ജനിച്ചത്. സംവിധായകൻ രാജേഷ് പി.കെയുടെ സ്വന്തം നാടായ പയ്യന്നൂരിലെ ഒരു കാവിനടുത്തുള്ള വൃക്ഷത്തിന്റെ ബാല്യകാല ഓർമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം അദ്ദേഹം സൃഷ്ടിച്ചത്. ജോലിക്കായി അദ്ദേഹം ബെംഗളൂരുവിലേക്ക് താമസം മാറിയപ്പോൾ, ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കിടയിൽ തന്റെ ബാല്യകാല ഭയം യാഥാർത്ഥ്യമാകുന്നതായി അദ്ദേഹം കണ്ടു. വനനശീകരണത്തെക്കുറിച്ചുള്ള ഭയം അദ്ദേഹത്തെ തന്റെ ഹൃദയം നിലനിൽക്കുന്ന കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനും പ്രധാനപ്പെട്ട ഒരു കഥ പറയാൻ തന്റെ കഴിവുകൾ ഉപയോഗിക്കാനും പ്രേരിപ്പിച്ചു. പൂർണ്ണമായും കണ്ണൂരിലെ തന്റെ ജന്മനാട്ടിൽ നിന്ന് അദ്ദേഹം സൃഷ്ടിച്ച ആ കഥയാണ് 'ബ്ലൂസ്'.
advertisement
ഫിലിം ഫെസ്ടിവലുകളിൽ എത്തിയത് മുതൽ, 'ബ്ലൂസ്' അന്താരാഷ്ട്ര പ്രശംസ നേടി. മികച്ച 3ഡി ഷോർട്ട് ഫിലിം- ആനിമേഷൻ ഫിലിം ഫെസ്റ്റിവൽ, ഇറ്റലി, മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം - ഇൻഡി ഷോർട്ട് ഫെസ്റ്റ്, ലോസ് ഏഞ്ചൽസ്, യുഎസ്എ, രണ്ടാം റണ്ണർ അപ്പ് - ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഇന്ത്യ, ജൂറി സെലക്ഷൻ - ലോൺലി വുൾഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ, യുകെ എന്നിടത്തൊക്കെ ചിത്രം പുരസ്‍കാരങ്ങൾ വാരിക്കൂട്ടി.
advertisement
കാറ്റലീന ഫിലിം ഫെസ്റ്റിവൽ (യുഎസ്എ), പോർട്ട്ലാൻഡ് ഫെസ്റ്റിവൽ ഓഫ് സിനിമ, ആനിമേഷൻ & ടെക്നോളജി എന്നിവയിലും ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വെനീസിയ ഷോർട്സ് (ഇറ്റലി), മിയാമി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 24-ാം പതിപ്പ് (യുഎസ്എ) എന്നിവയിൽ സെമി ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. സിറ്റ്ജസ്-ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ ഓഫ് കാറ്റലോണിയ (സ്പെയിൻ), സ്പാർക്ക് ആനിമേഷൻ (കാനഡ), 41-ാമത് ബോസ്റ്റൺ ഫിലിം ഫെസ്റ്റിവൽ (യുഎസ്), എസ്തെറ്റിക്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (യുകെ) തുടങ്ങിയ പ്രധാന ഫെസ്‌റ്റിവലുകളിലും പ്രീമിയർ ഇവന്റിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
advertisement
നിവിൻ പോളി അവതരിപ്പിച്ച ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ ഇപ്പോൾ റെഡ്ഗോഡ് സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Nivin Pauly | നിവിൻ പോളി ആനിമേറ്റഡ് സിനിമാ മേഖലയിലേക്ക്; ആനിമേറ്റഡ് ഹൃസ്വചിത്രം 'ബ്ലൂസ്' ട്രെയ്‌ലർ
Next Article
advertisement
കൽപറ്റയിൽ  പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ ചെയർമാൻ
കൽപറ്റയിൽ പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ ചെയർമാൻ
  • എൽഡിഎഫിന്റെ പി. വിശ്വനാഥൻ പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

  • പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത ചെയർമാൻ സ്ഥാനത്തേക്ക് 17 വോട്ടുകൾ നേടി വിശ്വനാഥൻ വിജയിച്ചു.

  • 30 ഡിവിഷനുകളുള്ള കൽപറ്റ നഗരസഭയിൽ 17 സീറ്റുകൾ നേടി എൽഡിഎഫ് അധികാരം പിടിച്ചെടുത്തു.

View All
advertisement