Udal OTT | ഇന്ദ്രൻസിന്‍റെ അസാമാന്യ പ്രകടനം; ഒപ്പം ധ്യാൻ ശ്രീനിവാസനും ദുർഗ കൃഷ്ണയും; ഉടല്‍ ഒടിടി റിലീസ് തീയതി
- Published by:Arun krishna
- news18-malayalam
Last Updated:
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിന്‍റെ ഡിജിറ്റല്‍ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്
ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഉടൽ' ഒടിടി റിലീസിനൊരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിന്‍റെ ഡിജിറ്റല്‍ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി തിയറ്ററുകളിലാകെ ഭീതി പടർത്തിയ 'ഉടൽ' രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
2022 മെയ് 20ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്ക്കാരം, കഥാപശ്ചാത്തലം, അഭിനേതാക്കളുടെ പ്രകടനം എന്നിവയാൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. സിനിമ കണ്ടവരെല്ലാം ഗംഭീര അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ദിലീപ് നായകനായെത്തുന്ന 'തങ്കമണി'യാണ് രതീഷ് രഘുനന്ദന്റെ സംവിധാനത്തിൽ റിലീസിനൊരുങ്ങി നിൽക്കുന്ന പുതിയ ചിത്രം.
advertisement
റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ഒടിടിയിലേക്ക് എത്താത്ത ചിത്രങ്ങളുടെ പട്ടികയിലായിരുന്നു 'ഉടൽ' ഇതുവരെ. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചർച്ചകൾ നടക്കുന്ന സാഹചര്യത്തെ തുടർന്നാണ് ഒടിടി റിലീസ് വൈകിയതെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. പ്രവീണും ബൈജു ഗോപാലനുമാണ് 'ഉടൽ'ന്റെ സഹനിർമ്മാതാക്കൾ. എക്സികുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്.
കുട്ടിച്ചായനായ് ഇന്ദ്രൻസ് അസാമാന്യ പ്രകടനം കാഴ്ചവെച്ച ചിത്രത്തിൽ കിരൺ എന്ന കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിച്ചത്. ഷൈനി ചാക്കോയായ് ദുർഗ കൃഷ്ണ വേഷമിട്ടു. ജൂഡ് ആന്റണി ജോസഫാണ് മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്തത്. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം നിഷാദ് യൂസഫ് കൈകാര്യം ചെയ്തു. വില്യം ഫ്രാൻസിസിന്റെതാണ് സംഗീതം.
advertisement
ജനുവരി 5 മുതൽ സ്ട്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രദർശനാവകാശം റെക്കോർഡ് തുകക്ക് സൈന പ്ലേയാണ് സ്വന്തമാക്കിയിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 02, 2024 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Udal OTT | ഇന്ദ്രൻസിന്‍റെ അസാമാന്യ പ്രകടനം; ഒപ്പം ധ്യാൻ ശ്രീനിവാസനും ദുർഗ കൃഷ്ണയും; ഉടല്‍ ഒടിടി റിലീസ് തീയതി