മാളികപ്പുറം (Malikappuram) സിനിമയുടെ പ്രചാരണങ്ങൾക്കിടെ ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തി നടൻ ഉണ്ണി മുകുന്ദൻ. സിനിമയുടെ കോഴിക്കോട്, കണ്ണൂർ പ്രചാരണ പരിപാടികളുമായി പോകുമ്പോഴായിരുന്നു കണ്ടുമുട്ടൽ എന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
തില്ലങ്കേരി തങ്കം പോലൊരു മനുഷ്യനെന്ന് ഉണ്ണി പറഞ്ഞു. കണ്ണൂർ, കോഴിക്കോട് സ്ഥലങ്ങളിലെ മനുഷ്യരും അങ്ങനെ തന്നെ. തന്റെ സിനിമ കേരളത്തിലങ്ങോളമിങ്ങോളം സ്വീകരിച്ചു എന്നതിൽ സന്തോഷം. കേരളത്തിന് പുറത്ത് അടുത്തു തന്നെ റിലീസ് ഉണ്ടാവും. മറ്റു ഭാഷകളിലും സിനിമയെത്തുമെന്നും പറഞ്ഞാണ് ഉണ്ണി പോസ്റ്റ് അവസാനിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.