രാമായണം സിനിമയിൽ രൺബീറും യാഷും ഒരുമിച്ചുള്ള സീനുകൾ കുറയും; അണിയറപ്രവർത്തകർ വെളിപ്പെടുത്തുന്നു

Last Updated:

രണ്ട് വലിയ സൂപ്പർസ്റ്റാറുകളായ രൺബീർ കപൂർ ശ്രീരാമനായും, യാഷ് രാവണനായും എത്തുന്ന ഈ സിനിമയിൽ, പക്ഷേ അവർ ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുന്ന ഭാഗങ്ങൾ കുറവാകും

യാഷ്, രൺബീർ കപൂർ
യാഷ്, രൺബീർ കപൂർ
നിർമ്മാതാവായ നമിത് മൽഹോത്ര അണിയിച്ചൊരുക്കുന്ന രാമായണം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഗംഭീര താരനിര, ലോകോത്തര വിഎഫ്എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ഒരു ക്യാൻവാസിലാണ് രാമായണം ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമാരംഗത്തെ തന്നെ രണ്ട് വലിയ സൂപ്പർസ്റ്റാറുകളായ രൺബീർ കപൂർ ശ്രീരാമനായും, യാഷ് രാവണനായും എത്തുന്ന ഈ സിനിമയിൽ, പക്ഷേ അവർ ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുന്ന ഭാഗങ്ങൾ കുറവാണെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
വാൽമീകിയുടെ രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിലുടനീളം വ്യത്യസ്തമായി വഴികളിലായാണ് അവരുടെ കഥാഗതി നീങ്ങുന്നത്‌. സീതയെ അപഹരിച്ച ശേഷം ലങ്കയിലെ യുദ്ധക്കളത്തിൽ വെച്ച് അവർ ഏറ്റുമുട്ടുന്നതുവരെ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നില്ല. ഇക്കാര്യങ്ങൾ ചിത്രത്തിൻറെ അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
രൺബീർ കപൂറിന്റെയും, യാഷിന്റെയും കഥാപാത്രങ്ങളുടെ വ്യത്യസ്ത ധ്രുവങ്ങളിലൂടെയുള്ള യാത്ര, പ്രതീക്ഷിക്കപ്പെടുന്ന ആഖ്യാനരീതികളിലൂടെ തന്നെ സ്‌ക്രീനിലെത്തിക്കാനുള്ള നിതീഷ്‌ തിവാരിയുടെയും സംഘത്തിന്റെയും ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ധർമവും സദ്ഗുണങ്ങളും സഞ്ചരിക്കുന്ന ഒരു പാതയും, അധികാരവും അഹങ്കാരവും സഞ്ചരിക്കുന്ന മറ്റൊരു പാതയും തമ്മിൽ കഥാന്ത്യത്തിലുണ്ടാവുന്ന ഏറ്റുമുട്ടൽ പ്രേക്ഷകരേയും ആവേശത്തിന്റെ മൂർദ്ധന്യത്തിൽ എത്തിക്കും എന്ന് അണിയറപ്രവർത്തകർ ഉറപ്പിക്കുന്നു.
advertisement
സമയമേറെയെടുത്തുകൊണ്ടുള്ള ഇവരുടെ കഥാപാത്ര രൂപീകരണം കഥാന്ത്യത്തിൽ വരുന്ന ഇവരുടെ കൂടിക്കാഴ്ചയെ ഒന്നുകൂടെ മികച്ചതാക്കിയേക്കും എന്ന് അണിയറയിൽ നിന്നുള്ള വിവരം. സീതയായി സായ് പല്ലവിയും ഹനുമാനായി സണ്ണി ഡിയോളും യാഷിനൊപ്പം സ്‌ക്രീനിൽ വരുന്നുണ്ടെങ്കിലും, തീർച്ചയായും ശ്രീരാമന്റെ കഥാപാത്രമായി വരുന്ന രൺബീർ കപൂറുമൊത്തുള്ള രംഗങ്ങൾ തന്നെയാവും ചിത്രത്തിന്റെ പ്രധാന ആകർഷണം.
നിലവിൽ ബോളിവുഡ് സംവിധായകനായ സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്ന പുതിയ ചിത്രത്തിൽ വിക്കി കൗശൽ, ആലിയ ഭട്ട് എന്നിവർക്കൊപ്പം ചിത്രീകരണത്തിലേർപ്പെട്ടിരിക്കുകയാണ് രൺബീർ. ഈ ചിത്രത്തിനായി രൺബീർ നിലർത്തിവരുന്ന പ്രത്യേക ലുക്കാണ് നിലവിൽ രാമായണത്തിന്റെ ചിത്രീകരണത്തിനായുള്ള താരത്തിന്റെ ലഭ്യതയെ പ്രതിസന്ധിയിലാക്കുന്നത്. ഒപ്പം നിർമ്മാണഘട്ടത്തിൽ നേരിടുന്ന മറ്റുചില കാലതാമസങ്ങളും താരത്തിന്റെ തയ്യാറെടുപ്പുകളെ ബാധിക്കുന്നു.
advertisement
രണ്ടു ഭാഗങ്ങളായി നിർമ്മിക്കപ്പെടുന്ന സിനിമയുടെ ചിത്രീകരണം മുംബൈയിലെ സെറ്റുകളിൽ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ ആദ്യ ഭാഗം 2026ലെ ദീപാവലിക്കും, രണ്ടാമത്തേത് 2027ലെ ദീപാവലിയിലും പ്രദർശനത്തിനെത്തും. രൺബീറിന്റെയും, യാഷിൻറെയും ഒരുമിച്ചുള്ള ഭാഗങ്ങൾ ഇത്തരത്തിൽ കുറച്ചത് രാമായണത്തിന്റെ അന്തസത്ത പരമാവധി ചിത്രത്തിൽ നിലനിർത്താനുള്ള നിർമ്മാതാക്കളുടെ തീവ്രശ്രമമായി കണക്കാക്കാം.
സമീപകാലത്തെ പല സൂപ്പർസ്റ്റാർ ചിത്രങ്ങളിലും താരങ്ങൾ തമ്മിലുള്ള രംഗങ്ങൾ പരമാവധി ഉൾപ്പെടുത്തി വലിയ ഓളം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, അതിനെല്ലാം വിപരീതമായി, കഥക്ക് മുൻ‌തൂക്കം നൽകി വളരെ സ്വാഭാവികമായി രാമായണത്തെ പുനഃരാവിഷ്കരിക്കുകയാണ് രാമായണത്തിന്റെ അണിയറപ്രവർത്തകർ.
advertisement
നമിത് മൽഹോത്ര നിർമ്മിച്ച്‌, നിതീഷ്‌ തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രാമായണത്തിൽ രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
രാമായണം സിനിമയിൽ രൺബീറും യാഷും ഒരുമിച്ചുള്ള സീനുകൾ കുറയും; അണിയറപ്രവർത്തകർ വെളിപ്പെടുത്തുന്നു
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement