ഇന്നുമെന്റെ കണ്ണുനീരിൽ... പാടിയഭിനയിച്ച ഉർവശിയുടെ സഹോദരൻ കമൽ റോയ് ഇനി ഓർമ
- Published by:meera_57
- news18-malayalam
Last Updated:
കല്പന-ഉർവശി-കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും, പരേതനായ നടൻ നന്ദുവിന്റേയും സഹോദരനാണ്
ചലച്ചിത്ര നടി ഉർവശിയുടെ (Urvashi) സഹോദരൻ കമൽ റോയ് (Kamal Roy) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യയും ഒരു മകനുമുണ്ട്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. കല്പന-ഉർവശി-കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും, പരേതനായ നടൻ നന്ദുവിന്റേയും സഹോദരനാണ്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള കമൽ റോയി അഭിനയിച്ച രംഗമുള്ള ഇന്നുമെന്റെ കണ്ണുനീരിൽ... എന്ന ഗാനം പ്രശസ്തമാണ്. കെ.ജെ. യേശുദാസ് ആണ് ഈ ഗാനത്തിന് പിന്നിലെ ശബ്ദം. മോഹൻലാലും, ഉർവശിയും വേഷമിട്ട യുവജനോത്സവം എന്ന സിനിമയിലേതാണ് ഈ ഗാനം. മറ്റൊരു യുവജനോത്സവ സമയത്തു തന്നെ നടന്റെ വിയോഗവർത്ത വന്നു എന്നത് തീർത്തും യാദൃശ്ചികം. നടി വിനയ പ്രസാദ് വേഷമിട്ട 'ശാരദ' എന്ന പരമ്പരയിൽ കമൽ റോയ് സഹോദരന്റെ വേഷം ചെയ്യുകയും ഈ പരമ്പര ശ്രദ്ധനേടുകയും ചെയ്തിരുന്നു.
മക്കളുടെ പേരുകൾ ജാതിമതങ്ങൾക്ക് അതീതമാകണം എന്ന വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും നിർബന്ധം മക്കൾ അഞ്ചു പേർക്കും വ്യത്യസ്തത നിറഞ്ഞ പേരുകൾ ലഭിക്കാൻ കാരണമായി. ഇതിൽ കവിതാ മനോഹരി മാത്രം സിനിമയിൽ വന്നതും പേര് മാറ്റി ഉർവശിയായി. ഏറ്റവും ഇളയ സഹോദരൻ നന്ദു പ്രിൻസിന്റെ വിയോഗം കേവലം 17 വയസ് മാത്രം ഉള്ളപ്പോഴായിരുന്നു. നന്ദുവും ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. നന്ദുവിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത ഇന്നും ഉത്തരം കിട്ടാതെ ബാക്കിയാണ്.
Summary: Film actress Urvashi's brother Kamal Roy has passed away. He is the son of Chavara V.P. Nair and Vijayalakshmi. He is the brother of actresses Kalpana-Urvashi-Kalaranjini and the late actor Nandu. The song Innumente Kannuneeril..., which features Kamal Roy, who has acted in films and serials, is famous
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 21, 2026 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്നുമെന്റെ കണ്ണുനീരിൽ... പാടിയഭിനയിച്ച ഉർവശിയുടെ സഹോദരൻ കമൽ റോയ് ഇനി ഓർമ






