Baby John: തിയേറ്ററുകളിൽ പരാജയം വരുൺ ചിത്രം ഒടിടിയിലേക്കോ? ബേബി ജോൺ എവിടെ കാണാം

Last Updated:

160 കോടി ബഡ്ജറ്റിൽ ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് 50 കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്

News18
News18
ബോളിവുഡ് സൂപ്പർ താരം വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ബേബി ജോൺ’.അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് ബേബി ജോൺ.ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫിസിൽ കാലിടറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് രാജ്യത്ത് നിന്ന് ഇതുവരെ 50 കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്. ഇതിനിടയിൽ സിനിമയുടെ ഡിജിറ്റൽ അവകാശം ഒരു ഒടിടി പ്ലാറ്റ്‌ഫോമും വാങ്ങുന്നില്ല എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.ഇപ്പോഴിതാ അത്തരത്തിലുള്ള വാർത്തകൾ നിഷേധിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.ബേബി ജോണിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമിന് വിറ്റതായും കരാർ പ്രകാരം സിനിമ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നുമാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനമോ, മാര്‍ച്ച് ആദ്യമോ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് വിവരം.
ഡിസംബർ 25 ന് ക്രിസ്മസ് റിലീസായാണ് ബേബി ജോൺ തിയേറ്ററുകളിലെത്തിയത്. ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ,അറ്റ്ലി എന്നിവരാണ് ചിത്രം നിർമിച്ചത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. സിനിമയിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നതിന് വരുൺ ധവാൻ 25 കോടിയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് നടന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫല തുകയാണ്. ബോളിവുഡിന്റെ സൂപ്പർതാരം സൽമാൻ ഖാനും സിനിമയിൽ ഒരു സ്പെഷ്യൽ കാമിയോ ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Baby John: തിയേറ്ററുകളിൽ പരാജയം വരുൺ ചിത്രം ഒടിടിയിലേക്കോ? ബേബി ജോൺ എവിടെ കാണാം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement