Baby John: കാണാൻ ആളില്ല; 100 കോടി നഷ്ടത്തിൽ കീർത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം

Last Updated:

160 കോടി മുതൽമുടക്കിൽ ഡിസംബർ 25 ന് പുറത്തിറങ്ങിയ സിനിമ ഇതുവരെ നേടിയത് 50 കോടിയിൽ താഴെ മാത്രമാണ്

News18
News18
ബോളിവുഡ് സൂപ്പർ താരം വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ബേബി ജോൺ’.അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് ബേബി ജോൺ.ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫിസിൽ കാലിടറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് ഇതുവരെ 50 കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്. മലയാളി താരം കീർത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ബേബി ജോൺ.
ആദ്യദിനം മുതൽ ബേബി ജോണിന്റെ കളക്ഷനിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു.സിനിമ ആദ്യദിനത്തിൽ 12.50 കോടി രൂപയുടെ ഓപ്പണിങ് കളക്ഷൻ ആണ് നേടിയത്. 2016 ൽ പുറത്തിറങ്ങിയ തെരി ആദ്യദിനത്തിൽ 13.1 കോടി നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.ബേബി ജോൺ റിലീസായി ആദ്യം ദിനം മുതൽ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ തണുപ്പൻ പ്രതികരണമാണ് നേടിയത്. വിജയ്‌യുടെ പ്രകടനത്തിനൊപ്പം എത്താൻ വരുൺ ധവാനായില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നിരുന്നു . തമിഴ് വേർഷനായ തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോണെന്നും ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ലെന്നുമാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദളപതിയുടെ സ്വാഗിനും സ്റ്റൈലിനുമൊപ്പം എത്താൻ വരുണിനെക്കൊണ്ട് കഴിയുന്നില്ലെന്നും ചിത്രത്തിന്റെ ദൈർഘ്യം വളരെ കൂടുതലാണെന്നുമാണ് മറ്റ് പ്രതികരണങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Baby John: കാണാൻ ആളില്ല; 100 കോടി നഷ്ടത്തിൽ കീർത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement