'തെരിയുടെ 'ഹിന്ദി റീമേക്കുമായി അറ്റ്ലി ;വരുൺ ധവാൻ -കീർത്തി സുരേഷ് കോംബോ 'ബേബി ജോൺ' ടീസർ പുറത്ത്

Last Updated:

തമിഴിലെ കഥ നിലനിർത്തിക്കൊണ്ടുതന്നെ പുതിയൊരു തരത്തിൽ ഒരു വമ്പൻ മാസ്സ് ചിത്രമായിട്ടാണ് ബേബി ജോണിനെ അവതരിപ്പിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന

തമിഴിൽ വിജയ്-അറ്റ്ലീ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രം തെരിയുടെ ഹിന്ദി റീമേക്ക് റിലീസിന് . വരുൺ ധവാൻ നായകനായി എത്തുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ബേബി ജോൺ എന്നാണ് .ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കാലീസ് സംവിധാനം നിരവഹിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ ത്രില്ലറാണ്. തമിഴിലെ കഥ നിലനിർത്തിക്കൊണ്ടുതന്നെ പുതിയൊരു തരത്തിൽ ഒരു വമ്പൻ മാസ്സ് ചിത്രമായിട്ടാണ് ബേബി ജോണിനെ അവതരിപ്പിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഇതുവരെ കാണാത്ത തരത്തിൽ ഒരു മുഴുനീള ആക്ഷൻ ഹീറോ ആയിട്ടാണ് ചിത്രത്തിൽ വരുൺ ധവാൻ എത്തുന്നത്.
ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററിലെത്തും. ഒരു പുതിയ ഫ്ലേവർ ഞങ്ങൾ ബേബി ജോണിന് നൽകിയിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ചില യഥാർത്ഥ സംഭവങ്ങളെയും സിനിമയിൽ ചേർത്തിട്ടുണ്ട്. ഹിന്ദി പ്രേക്ഷകർക്ക് ഉറപ്പായും 'ബേബി ജോൺ' ഒരു പുതിയ അനുഭവമായിരിക്കുമെന്ന് അറ്റ്ലീ മുൻപ് പറഞ്ഞിരുന്നു.
advertisement
ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'തെരിയുടെ 'ഹിന്ദി റീമേക്കുമായി അറ്റ്ലി ;വരുൺ ധവാൻ -കീർത്തി സുരേഷ് കോംബോ 'ബേബി ജോൺ' ടീസർ പുറത്ത്
Next Article
advertisement
'ഇവിടെയാണ് കേരളം റോക്ക് സ്റ്റാർ ആകുന്നത്'; നടിയെ ആക്രമിച്ച കേസിൽ സർക്കാരിന്റെ തീരുമാനത്തെ വാഴ്ത്തി ചിന്മയി
'ഇവിടെയാണ് കേരളം റോക്ക് സ്റ്റാർ ആകുന്നത്'; നടിയെ ആക്രമിച്ച കേസിൽ സർക്കാരിന്റെ തീരുമാനത്തെ വാഴ്ത്തി ചിന്മയി
  • നടിയെ ആക്രമിച്ച കേസിൽ അപ്പീൽ പോകാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ ചിന്മയി പ്രശംസിച്ചു.

  • വിധി എന്തായാലും താനെന്നും അതിജീവിതയോടൊപ്പമായിരിക്കുമെന്ന് ചിന്മയി നേരത്തെ വ്യക്തമാക്കിയിരുന്നു.

  • "ഇവിടെയാണ് കേരളം റോക്‌സ്റ്റാർ ആവുന്നത്," എന്ന് ചിന്മയി എക്‌സിൽ കുറിച്ചു.

View All
advertisement