പൂക്കോടൻ ശിവനിൽ നിന്നും തിരുവമ്പാടി ശിവസുന്ദറായി മാറിയ ഗജവീരൻ. വർഷങ്ങളോളം പൂരത്തിന് തിരുവമ്പാടിക്ക് വേണ്ടി തിടമ്പേന്തി, ഒടുവിൽ ഓർമ്മകൾ മാത്രം ബാക്കിയാക്കി വിടവാങ്ങി. മോഹൻലാലിൻറെ ശബ്ദത്തിൽ ശിവസുന്ദറിന് ഒരു ഓർമ്മക്കുറിപ്പ് ഒരുങ്ങിയിരിക്കുന്നു; ഗതി എന്ന ആൽബത്തിലൂടെ.
'കാന്താ ഞാനും വരാം' എന്ന എക്കാലത്തെയും പ്രശസ്ത പൂര ഗാനത്തിന് പുത്തൻ താളമേളങ്ങൾ നൽകിയാണ് 'ഗതി' അണിയിച്ചൊരുക്കിയിരിക്കുന്നത്. അഭിഷേക് ആണ് സംഗീത സംവിധാനം. നൈല ഉഷയെ നായികയാക്കി ചെയ്ത 'ഗതി' സംവിധാനം ചെയ്തത് ജിതിൻ ലാൽ. ടൊവിനോ തോമസ് ട്രിപ്പിൾ വേഷത്തിൽ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമ സംവിധാനം ചെയ്യുനന്തു ജിതിൻ ലാലാണ്.
'ബോധി, ഗതി, മുക്തി' എന്ന ത്രിഭാഷാ സംഗീത ആൽബത്തിലെ ഒരു ഗാനമാണ് 'ഗതി'. ഇന്ത്യയിലെ ആദ്യ ത്രി-ഭാഷ ആൽബമെന്ന പ്രത്യേകതയുമായാണ് ഈ സംഗീത സമർപ്പണം പുറത്തിറങ്ങുന്നത്. പ്രഗതിയെന്ന സംഗീത ബാൻഡുമായി ചേർന്നാണു നിർമ്മാണം. ഹരിശങ്കർ കെ.എസ്. ആണ് ബാൻഡ് തലവൻ. ഗതി ആലപിച്ചതും ഹരിശങ്കർ തന്നെ. നൈലയെ കൂടാതെ ലെന, ഗോദ നായിക വാമിഖ ഗബ്ബി എന്നിവരുമുണ്ട്.
മൂവരും വ്യത്യസ്ത ഗാനങ്ങളുമായാവും വരിക. ലെനയുടെ ബോധി ഹിന്ദിയിലാണ്. വമിഖയുടെ മുക്തി തമിഴിലും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jithin Lal Bodhi Gathi Mukthi, Lena-Wamiqa-Nyla, Mohanlal, Nyla Usha