ധനുഷിന്റേയും വിജയ് സേതുപതിയുടെയും സംവിധായകൻ ഇനി ചിലമ്പരശനൊപ്പം; വെട്രിമാരന്റെ 'അരസൻ'

Last Updated:

ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് ചിലമ്പരശൻ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്

അരസൻ
അരസൻ
തമിഴ് താരം ചിലമ്പരശനെ (Silambarasan TR) നായകനാക്കി വെട്രിമാരൻ (Vetrimaaran) ഒരുക്കുന്ന ചിത്രത്തിന് 'അരസൻ' (Arasan) എന്ന് പേര് നൽകി. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു എക്സ്ക്ലൂസീവ് പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. 'അസുരൻ' എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ - കലൈപ്പുലി എസ്. താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് ചിലമ്പരശൻ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ സിമ്പു അവതരിപ്പിക്കുക എന്ന സൂചനയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, സാങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിശദാംശങ്ങൾ വൈകാതെ പുറത്ത് വിടും.
തൻ്റെ അഭിനയവും വൈവിധ്യവും കൊണ്ട് പ്രേക്ഷകരെ നിരന്തരം ആകർഷിച്ച ചിലമ്പരശൻ, തന്റെ കരിയറിലെ നാഴികക്കല്ലായി തീരാവുന്ന ഒരു കഥാപാത്രമായി അരസനിലൂടെ മാറാനൊരുങ്ങുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ രാജകീയ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഈ ചിത്രം ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.
advertisement
പൊല്ലാതവൻ, ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരൻ, വിടുതലൈ 1, വിടുതലൈ 2 എന്നിവക്ക് ശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രമാണ് 'അരസൻ'. പൊല്ലാതവൻ മുതൽ അസുരൻ വരെയുള്ള വെട്രിമാരൻ സിനിമകളിൽ ധനുഷ് ആയിരുന്നു നായകൻ. അതിനു ശേഷം പുറത്തിറങ്ങിയ വിടുതലൈ ഒന്നും രണ്ടും ഭാഗങ്ങളിൽ വിജയ് സേതുപതിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പി.ആർ.ഒ.- ശബരി.
Summary: Vetrimaaran's film starring Tamil actor Silambarasan TR in the lead has been titled 'Arasan'. The film is being produced by Kalaipuli S. Thanu under the banner of V Creations. The title of the film was announced by releasing an exclusive poster that has fans excited on social media. This is also the film where Vetrimaaran - Kalaipuli S. Thanu team comes together after the film 'Asuran'
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ധനുഷിന്റേയും വിജയ് സേതുപതിയുടെയും സംവിധായകൻ ഇനി ചിലമ്പരശനൊപ്പം; വെട്രിമാരന്റെ 'അരസൻ'
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement