Viduthalai Part 2 OTT: പെരുമാളിന്റെ പോരാട്ടം തിയേറ്ററിൽ മിസ് ആയോ; വിടുതലൈ 2 ഒടിടി റിലീസിന്
- Published by:Sarika N
- news18-malayalam
Last Updated:
വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയ്ക്ക് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്
കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കി ഏറെ പ്രശംസ നേടിയ ചിത്രമാണ് വിടുതലൈ. വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി ചിത്രത്തിന്റെ രണ്ടാം ഭാഗം ക്രിസ്മസ് റിലീസിനാണ് തീയേറ്ററുകളിലെത്തിയത്.വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയ്ക്ക് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം 19 മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തമിഴിന് പുറമെ തെലുങ്കിലും സിനിമ ലഭ്യമാകും എന്നാണ് സൂചന. മാത്രമല്ല സിനിമയിൽ നിന്ന് സെൻസർ ചെയ്ത ഭാഗങ്ങൾ ഉൾപ്പടെ ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള ഫൂട്ടേജുകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒടിടി യിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്.
ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ 1, 2 ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്.
ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്. ആർ വേൽരാജാണ് ഛായാഗ്രഹണം. ആർ രാമർ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
January 19, 2025 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Viduthalai Part 2 OTT: പെരുമാളിന്റെ പോരാട്ടം തിയേറ്ററിൽ മിസ് ആയോ; വിടുതലൈ 2 ഒടിടി റിലീസിന്