Chhaava : ഛത്രപതി സംഭാജിയായി വിക്കി കൗശൽ; ആവേശമായി 'ഛാവ' ട്രെയ്‌ലർ
- Published by:Sarika N
- news18-malayalam
Last Updated:
ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സംഭാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രമാണ് ഛാവ
ബോളിവുഡ് സൂപ്പർ താരം വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം നിർവഹിക്കുന്ന ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമായ ഛാവയുടെ ട്രെയ്ലർ പുറത്ത്. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സംഭാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രമാണ് ഛാവ.ചിത്രത്തിൽ ഛത്രപതി സംഭാജിയുടെ വേഷമാണ് വിക്കി കൗശൽ അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ ഫെബ്രുവരി 14 ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. മറാത്താ രാജാവിന്റെ ചെറുത്തുനിൽപ്പും യുദ്ധങ്ങളും നിറഞ്ഞ ഒരു ആക്ഷൻ പാക്ക്ഡ് ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസ് ആദ്യം ഡിസംബർ ആറിനായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുഷ്പ 2 വിന്റെ റിലീസിനോട് അനുബന്ധിച്ച് ഛാവയുടെ റിലീസ് മാറ്റിയിരുന്നു. പുഷ്‌പയുമായുള്ള ക്ലാഷ് ഒഴിവാക്കാനാണ് റിലീസ് മാറ്റുന്നതെന്ന വിശദികരണവും അണിയറപ്രവർത്തകർ നൽകിയിരുന്നു. റിലീസ് മാറ്റിയത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു . രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സ്ത്രീ 2, മീമി, ലുക്കാ ചുപ്പി തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകൾ നിർമിച്ചവരാണ് മഡോക്ക് ഫിലിംസ്. വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. സിനിമയുടെ ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 23, 2025 8:56 AM IST