ഇത് ഏത് അക്ഷയ് കുമാർ? വിഘ്‌നേഷ് വടിവേൽ- എസ്.എസ്. ലളിത് കുമാർ ചിത്രത്തിന് തുടക്കം
- Published by:meera_57
- news18-malayalam
Last Updated:
നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൽ.കെ. അക്ഷയ് കുമാർ ആണ് നായകനായി അഭിനയിക്കുന്നത്
സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചെന്നൈയിൽ നടന്ന പൂജാ ചടങ്ങുകളോടെ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ദ്രുതഗതിയിൽ നടന്നുവരുന്നു. നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൽ.കെ. അക്ഷയ് കുമാർ ആണ് നായകനായി അഭിനയിക്കുന്നത്.
വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'സിറൈ' എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എൽ.കെ. അക്ഷയ് കുമാർ. ആഴമുള്ള കഥ പറയുന്ന ഒരു ചിത്രമായാണ് ഈ എൽ.കെ. അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ പ്രൊജക്റ്റ് ഒരുങ്ങുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ പാകത്തിന് ഒരുങ്ങുന്ന ഫൺ എന്റെർറ്റൈനെർ ചിത്രത്തിന്റെ സഹനിർമ്മാണം എൽ.കെ. വിഷ്ണു.
എൽ.കെ. അക്ഷയ് കുമാറിനൊപ്പം, ജാഫർ സാദിഖ്, നോബിൾ കെ. ജെയിംസ്, പി.എ. അരുണാചലേശ്വരൻ, ഷാരിഖ് ഹസ്സൻ, 'ഡ്യൂഡ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ശർമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന ചിത്രത്തിൻ്റെ അവസാനഘട്ട ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണ്. 2026 സമ്മറിൽ ചിത്രം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.
advertisement
എൽ.കെ. അക്ഷയ് കുമാറിൻ്റെ അരങ്ങേറ്റ ചിത്രമായ 'സിറൈ' ലോകമെമ്പാടുമായി 30 കോടിയിലധികം രൂപ ഗ്രോസ് നേടി വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇതോടെ, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ആരാധകർക്കും സിനിമാ പ്രേമികൾക്കുമിടയിൽ വലിയ രീതിയിൽ ഉയർന്നിരിക്കുകയാണ്.
ഛായാഗ്രഹണം - ലിയോൺ ബ്രിട്ടോ, സംഗീതം- ജെൻ മാർട്ടിൻ, എഡിറ്റിംഗ്- ഭരത് വിക്രമൻ, കലാസംവിധാനം- പി.എസ്. ഹരിഹരൻ, വസ്ത്രങ്ങൾ - പ്രിയ, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- കെ. അരുൺ, മണികണ്ഠൻ, പി.ആർ.ഒ.- ശബരി.
advertisement
Summary: The shooting of the thirteenth film produced by S.S. Lalit Kumar under the banner of Seven Screen Studios is in progress. The shooting of the film, which started with the puja ceremonies held in Chennai, is now going on at a rapid pace. The film, directed by debutant Vignesh Vadivel, stars L.K. Akshay Kumar in the lead role
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 23, 2026 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇത് ഏത് അക്ഷയ് കുമാർ? വിഘ്‌നേഷ് വടിവേൽ- എസ്.എസ്. ലളിത് കുമാർ ചിത്രത്തിന് തുടക്കം







