കൊച്ചി: മലയാള താര സംഘടനയായ AMMAയുടെ വാർഷിക ജനറൽ ബോഡി യോഗം ആരംഭിച്ചു. പ്രസിഡന്റ് മോഹൻലാലിൻറെ (Mohanlal) അധ്യക്ഷതയിൽ യോഗം കൊച്ചിയിലാണ് യോഗം പുരോഗമിക്കുന്നത്. ബലാത്സംഗക്കേസിൽ പ്രതിയായ നടൻ വിജയ് ബാബു (Vijay Babu)അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുന്നുണ്ട‌്.
AMMAയിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു വിജയ് ബാബു. വിജയ് ബാബുവിനെതിരായ കേസടക്കം യോഗത്തിൽ ചർച്ചയാകും. ആരോപണം വന്നതിനെ തുടർന്ന് സംഘടനയ്ക്ക് കത്ത് നൽകി രാജിവെച്ചിരുന്നു. നിലവിൽ സംഘടനയിൽ അംഗമാണ് വിജയ് ബാബു.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ കഴിഞ്ഞ ദിവസം WCC രംഗത്തെത്തിയിരുന്നു. അതിജീവിത സത്യം തെളിയിക്കേണ്ടുന്ന അവസ്ഥ കുറ്റകൃത്യം പോലെ ഭീകരമെന്നായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം.
Also Read-
'അതിജീവിത സത്യം തെളിയിക്കേണ്ട അവസ്ഥ കുറ്റകൃത്യം പോലെ ഭീകരം'; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യത്തിനെതിരെ WCCവിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്നും തങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ AMMA നടപടിയെടുത്തില്ലെന്നാരോപിച്ച് ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് നടിമാരായ മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു.
അതേസമയം, പീഡന പരാതിയിൽ വിജയ് ബാബുവിനെ തിങ്കഴളാഴ്ച്ച മുതൽ ഏഴ് ദിവസം തുടർച്ചയായി അന്വേഷണസംഘം ചോദ്യം ചെയ്യാനിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.