The Girlfriend Teaser: രശ്മിക മന്ദാന-ദീക്ഷിത് ഷെട്ടി ചിത്രം; 'ദ ഗേൾഫ്രണ്ട്' ടീസർ പുറത്തുവിട്ട് വിജയ് ദേവരകൊണ്ട

Last Updated:

നടൻ വിജയ് ദേവരകൊണ്ടയാണ് ടീസറിൽ രശ്‌മികയുടെ കഥാപാത്രത്തെ വോയ്സ് ഓവറിലൂടെ അവതരിപ്പിക്കുന്നത്

News18
News18
തെന്നിന്ത്യൻ താരസുന്ദരി രശ്‌മിക നായികയായി എത്തുന്ന പുതിയ 'ദി ഗേൾഫ്രണ്ട്'. ഒരു ഫീൽ ഗുഡ് ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയുടെ ടീസർ പുറത്ത് . രശ്‌മിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കോളേജ് കാലഘട്ടവും പ്രണയവും കൂടിക്കലർന്ന ഒരു കഥാപശ്ചാത്തലമാകും സിനിമയുടേതെന്ന സൂചനയാണ് ടീസർ നൽകുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും.
നടൻ വിജയ് ദേവരകൊണ്ടയാണ് ടീസറിൽ രശ്‌മികയുടെ കഥാപാത്രത്തെ വോയ്സ് ഓവറിലൂടെ അവതരിപ്പിക്കുന്നത്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദീക്ഷിത് ഷെട്ടി, റാവു രമേശ്, രോഹിണി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. കൃഷ്ണൻ വസന്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഹിഷാം അബ്ദുൾ വഹാബ് ആണ് നിർവഹിക്കുന്നത്.
അല്ലു അർജുൻ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത'പുഷ്പ 2 ദി റൂൾ' ആണ് രശ്‌മികയുടേതായി ഇപ്പോൾ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്‌മിക അവതരിപ്പിക്കുന്നത്. ചിത്രം വലിയ മുന്നേറ്റമാണ് ബോക്സ് ഓഫീസിൽ നടത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
The Girlfriend Teaser: രശ്മിക മന്ദാന-ദീക്ഷിത് ഷെട്ടി ചിത്രം; 'ദ ഗേൾഫ്രണ്ട്' ടീസർ പുറത്തുവിട്ട് വിജയ് ദേവരകൊണ്ട
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement