Viduthalai Part 2: പ്രതികാരം കുറച്ചധികം വയലന്റാണ്; വിജയ് സേതുപതി ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ്
- Published by:Sarika N
- news18-malayalam
Last Updated:
വിജയ് സേതുപതി മഞ്ജു വാര്യർ കൂട്ടുകെട്ടിൽ എത്തുന്ന വിടുതലൈ പാർട്ട് 2 ഡിസംബർ 20ന് ആഗോള റിലീസായി തിയേറ്ററുകളിലേക്കെത്തും
കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കി ഏറെ പ്രശംസ നേടിയ ചിത്രമാണ് വിടുതലൈ. വിജയ സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്.ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. 'എ' സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഡിസംബർ 20 ന് ആഗോള റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.ആദ്യ ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
#ViduthalaiPart2 clears India censors with an strict “A” certificate
Synopsis - The secret arrest of rebel leader Perumal sparks a daring rescue, leading to a tense showdown between revolutionaries & the state
Consists political, caste, protest, cuss words, bloody action &… pic.twitter.com/KnLMN1UdeQ
— Movies Singapore (@MoviesSingapore) December 17, 2024
advertisement
ചിത്രത്തിൽ വിജയ് സേതുപതിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി ഡീ ഏജിങ് ഉപയോഗിച്ചിട്ടുണ്ട് എന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു. ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ ആദ്യ ഭാഗം വെട്രിമാരന്‍ ഒരുക്കിയത്. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്.
advertisement
#ViduthalaiPart2 Certified 'A' 🔞
Runtime - 2hrs 52Mins👀
Censored muted some political dialogues & Abusive words !! pic.twitter.com/ZQoqkQfrDM
— AmuthaBharathi (@CinemaWithAB) December 17, 2024
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും പാട്ടുകളുമെല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിൽ സൂരി, വിജയ് സേതുപതി എന്നിവർക്കൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
December 18, 2024 10:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Viduthalai Part 2: പ്രതികാരം കുറച്ചധികം വയലന്റാണ്; വിജയ് സേതുപതി ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ്