വിജയ് സേതുപതിയ്ക്ക് CNN-News18 Indian Of The Year 2024 എന്റര്‍ടെയ്നര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

Last Updated:

2024ല്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് വിജയ് സേതുപതി

News18
News18
സിഎന്‍എന്‍-ന്യൂസ് 18 ഇന്ത്യന്‍ ഓഫ് ദി ഇയര്‍2024-പുരസ്‌കാര വേദിയില്‍ എന്റര്‍ടെയ്‌നര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി നടന്‍ വിജയ് സേതുപതി. അഭിനയകലയിലൂടെ ചലച്ചിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന് സംവിധായകന്‍ രമേഷ് സിപ്പി പുരസ്‌കാരം നല്‍കി ആദരിച്ചു.
2024ല്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് വിജയ് സേതുപതി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ആക്ഷന്‍-ത്രില്ലറായ 'മഹാരാജ'യിലെ അദ്ദേഹത്തിന്റെ പ്രകടനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നാട്ടി സുബ്രഹ്‌മണ്യം, അഭിരാമി ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് ഭേദിച്ചിരുന്നു.
മഹാരാജയ്ക്ക് പുറമെ ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത 'മെറി ക്രിസ്മസ്' എന്ന ത്രില്ലര്‍ ചിത്രത്തിലും വിജയ് സേതുപതി മികച്ച പ്രകടനം കാഴ്ചവെച്ചു. കത്രീന കൈഫ് ആയിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2024 ജനുവരിയിലാണ് ചിത്രം തിയേറ്ററിലെത്തിയത്. 'ആല്‍ബര്‍ട്ട് ആരോഗ്യസാമി' എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിലവതരിപ്പിച്ചത്. വെട്രിമാരന്‍ സംവിധാനം ചെയ്ത 'വിടുതലൈ പാര്‍ട്ട് 2'ലും അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2024 ഡിസംബറിലാണ് ചിത്രം തിയേറ്ററിലെത്തിയത്.
advertisement
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് വിജയ് സേതുപതി തന്റെതായ ആരാധകവൃന്ദത്തെ സൃഷ്ടിച്ചത്. 'നാനും റൗഡി താന്‍', 'ധര്‍മ്മാ ദുരൈ', 'ആണ്ടവന്‍ കട്ടളൈ' തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'മുംബൈകാര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അദ്ദേഹം കാലുറപ്പിച്ചു. വിക്രാന്ത് മാസി, ടാനിയ മണിക്തല, ഹൃദു ഹാരൂണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിഎന്‍എന്‍ ന്യൂസ് 18 ഇന്ത്യന്‍ ഓഫ് ദി ഇയര്‍ 2024
സിഎന്‍എന്‍ ന്യൂസ് 18 ഇന്ത്യന്‍ ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരത്തിന്റെ 14-ാം എഡിഷന് ന്യൂഡല്‍ഹിയാണ് വേദിയായത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. ചലച്ചിത്രം, ബിസിനസ്, സ്‌പോര്‍ട്‌സ്, കാലാവസ്ഥ, സാമൂഹികരംഗം തുടങ്ങിയ മേഖലകളില്‍ സ്ത്യുതര്‍ഹമായ നേട്ടം കൈവരിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
വിജയ് സേതുപതിയ്ക്ക് CNN-News18 Indian Of The Year 2024 എന്റര്‍ടെയ്നര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement