സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാറാടിച്ച് കമല്‍ഹാസന്‍ (Kamal Hassan) ചിത്രം വിക്രം (Vikram Movie). മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ പ്രദര്‍ശനം മുതല്‍ മികച്ച പ്രതികരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ഉലകനായകനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. റിലീസിന് മുന്‍പേ 200 കോടിരൂപ ചിത്രം നേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . സിനിമയുടെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തമിഴ് സിനിമാ വ്യവസായത്തില്‍ ഒരു നാഴികകല്ലായി വിക്രം മാറുമെന്ന് ഉറപ്പാണ്.
തമിഴ്നാട്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ മൂന്നാമതായാണ് വിക്രം എത്തിയതെന്ന് ഫിലിം ട്രേഡ് അനലിസ്റ്റായ രമേശ് ബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ പ്രകടനം തന്നെ തുടര്‍ന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രമായി വിക്രം 100 കോടിയിലേറെ കളക്ഷന്‍ നേടുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. വലിമൈ, ബീസ്റ്റ് എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷത്തെ ആദ്യദിന കളക്ഷനുകളില്‍ മുന്‍പന്തിയിലുള്ളത്.
#Vikram takes the 3rd best 2022 opening in TN for Day 1 yesterday, after No.1 #Valimai and No.2 #Beast..
കേരളത്തിൽ നിന്നും മാത്രം ചിത്രം നേടിയത് 5 കോടിയിലേറെ രൂപയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. കേരളത്തിലെ ആദ്യദിന കളക്ഷനിൽ മുന്നിൽ നിൽക്കുന്നത് കെജിഎഫ് 2 ആണ്. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം വിക്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
4th Highest Day 1 Collections at Kerala Boxoffice for 2022 - #Vikram
തന്‍റെ മുന്‍ ചിത്രമായ കൈതിയുടെ പശ്ചാത്തലത്തില്‍ നിന്നും ഉള്‍ക്കൊണ്ട പ്രമേയത്തിലാണ് വിക്രം തയാറാക്കിയിരിക്കുന്നതെന്നും എല്ലാവരും കൈതി കണ്ട ശേഷം വിക്രം കാണണമെന്നും ലോകേഷ് ആവശ്യപ്പെട്ടിരുന്നു. ഉലകനായകന്‍റെ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ സിനിമാ ലോകത്തേക്ക് എത്തിയതെന്ന് ലോകേഷ് മുന്‍പ് പറഞ്ഞിരുന്നു. തന്‍റെ പ്രിയ താരത്തിന് ആരാധകന്‍ സമ്മാനിക്കുന്ന ഒരു ഫാന്‍ ബോയ് ചിത്രമായിരിക്കും വിക്രം എന്നും ലോകേഷ് പറഞ്ഞു.
വിവിധ ഭാഷകളിലായുള്ള സാറ്റലൈറ്റ് , ഒടിടി വിതരണാവകാശത്തിലൂടെ ചിത്രം റിലീസിന് മുന്‍പേ 200 കോടി രൂപ സ്വന്തമാക്കിയിരുന്നു. കമല്‍ഹാസന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രീറിലീസ് ബിസിനസാണ് വിക്രമിലൂടെ നടന്നിരിക്കുന്നത്. ജൂണ്‍ 3ന് ചിത്രം തിയേറ്ററുകളിലെത്തും.സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു.
വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും കമലിനൊപ്പം സുപ്രധാന വേഷങ്ങളിലെത്തും. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു. സൂര്യ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ തയാറാക്കിയിക്കുന്നത്. അനിരുദ്ധിന്‍റെ സംഗീതവും അന്‍പ് അറിവിന്‍റെ ആക്ഷന്‍ രംഗങ്ങളും സിനിമയുടെ മറ്റ് ഹൈലൈറ്റുകളാണ്
രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ തന്നെയാണ് വിക്രം നിര്‍മിച്ചിരിക്കുന്നത്. നടനും ഡിഎംകെ എംഎല്‍എയുമായ ഉദയ നിധി സ്റ്റാലിന്‍റെ റെഡ് ജെയിന്‍റ് മൂവീസാണ് പ്രധാന വിതരണാവകാശം നേടിയിരിക്കുന്നത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.