advertisement

Family: വിനയ് ഫോർട്ട് ചിത്രം ഫാമിലി ഒടിടിയിലേക്ക്

Last Updated:

സോഷ്യല്‍ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയി ചിത്രം തിയേറ്ററിലെത്തി ഏറെ നാളുകൾക്ക് ശേഷമാണ് ഒടിടിയിലേക്കെത്തുന്നത്

വിനയ് ഫോർട്ടിനെ പ്രധാന കഥാപാത്രമാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രം 'ഫാമിലി' ഒടിടിയിലേക്ക്. സോഷ്യല്‍ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയി ചിത്രം തിയേറ്ററിലെത്തി ഏറെ നാളുകൾക്ക് ശേഷമാണ് ഒടിടിയിലേക്കെത്തുന്നത് .സംവിധായകന്‍ ഡോണ്‍ പാലത്തറ തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്റിം​ഗും നിര്‍വഹിച്ചിരിക്കുന്നത്. സോണി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനയ് ഫോർട്ട് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ദിവ്യ പ്രഭയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അഭിജ ശിവകല, മാത്യു തോമസ് എന്നിവർ ചേർന്നാണ്.














View this post on Instagram
























A post shared by manoramaMAX (@manoramamax)



advertisement
ക്രിസ്‌ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ​ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്‌പര വൈരുദ്ധ്യങ്ങളും തിരശീലയിലെത്തിക്കുന്നു.ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ജലീല്‍ ബാദുഷ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ കലാസംവിധാനം കൈകാര്യം ചെയ്യുന്നത് അരുണ്‍ ജോസ് ആണ്. ബേസില്‍ സി ജെ ആണ് സംഗീത സംവിധാനം.മനോരമ മാക്സിലൂടെയാണ് ഫാമിലി ഒടിടിയിൽ എത്തുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Family: വിനയ് ഫോർട്ട് ചിത്രം ഫാമിലി ഒടിടിയിലേക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement