സൈജു കുറുപ്പ്- വിൻസി അലോഷ്യസ് ചിത്രം; 'ഓകെ ഡിയർ' മോഷൻ പോസ്റ്റർ പുറത്ത്

Last Updated:

ഒരു കളർഫുൾ എന്റർടെയ്നറായിരിക്കും ചിത്രമെന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ.

സൈജു കുറുപ്പ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഓകെ ഡിയർ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. 123 മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഒരു കളർഫുൾ എന്റർടെയ്നറായിരിക്കും ചിത്രമെന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ
സുബാഷ് കെയാണ് ഓക്കേ ഡിയറിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റോറി ഹൌസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ സുജിത് കെ എസ്, എലൻ എൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നജിഷ് മൂസ, പ്രണവ് പ്രശാന്ത് എന്നിവരാണ് സഹനിർമ്മാണം.
ഛായാഗ്രഹണം- വിഷ്ണു കെ എസ്, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- ജോൺകുട്ടി, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, മേക്കപ്പ്- ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ- റെനീഷ് റേഗി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ലിജിൻ മാധവ്, ധനുഷ് ദിവാകർ & അജിത് പൂവത്, പോസ്റ്റർ ഡിസൈനർ- സെൽവ, പിആർഒ-ശബരി.
മലയാളം വാർത്തകൾ/ വാർത്ത/Film/
സൈജു കുറുപ്പ്- വിൻസി അലോഷ്യസ് ചിത്രം; 'ഓകെ ഡിയർ' മോഷൻ പോസ്റ്റർ പുറത്ത്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement