നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Archana Kavi| 'അവര്‍ക്ക് ഇതൊരു click മാത്രമാണ്'; വ്യക്തിജീവിതത്തെ കുറിച്ചു തുറന്നുപറഞ്ഞതിനെ വളച്ചൊടിച്ച് തലക്കെട്ടിട്ടു; പ്രതികരിച്ച് നടി അർച്ചന കവി

  Archana Kavi| 'അവര്‍ക്ക് ഇതൊരു click മാത്രമാണ്'; വ്യക്തിജീവിതത്തെ കുറിച്ചു തുറന്നുപറഞ്ഞതിനെ വളച്ചൊടിച്ച് തലക്കെട്ടിട്ടു; പ്രതികരിച്ച് നടി അർച്ചന കവി

  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ട വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

  Archana Kavi Instagram

  Archana Kavi Instagram

  • Share this:
   കുറച്ചു സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അർച്ചന കവി (Archana Kavi). വിഷാദ രോഗത്തെ (Depression) തിരിച്ചറിഞ്ഞതിനെക്കുറിച്ചും ആ അവസ്ഥയെ മറികടക്കുന്നതിനെക്കുറിച്ചുമുള്ള അര്‍ച്ചന കവിയുടെ തുറന്നുപറച്ചില്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ വിവാഹമോചനത്തിന് (Divorce) കാരണം അതായിരുന്നില്ലെന്നും നടി പറഞ്ഞിരുന്നു. എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും അതേക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് നല്‍കിയ തലക്കെട്ട് വളച്ചൊടിച്ച് നൽകിയതിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ട വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

   വീഡിയോയിൽ അര്‍ച്ചന പറയുന്നത് ഇങ്ങനെ-

   അര്‍ച്ചന കവിയുടെ രോഗവിവരം പുറത്ത്, ഭര്‍ത്താവ് ഉപേക്ഷിച്ചു, ആര്‍ക്കും ഉണ്ടാവരുത് ഇങ്ങനെയൊരു അവസ്ഥ. അവര്‍ക്ക് ഇതൊരു ക്ലിക്ക് മാത്രമാണ്. ഇത് കാണുമ്പോള്‍ ഒരുപാട് ക്ലിക്കുകള്‍ കിട്ടിയിട്ടുമുണ്ടാവും. എന്താണ് സംഭവിച്ചതെന്ന ചിന്തയാണ് എന്നില്‍ ശേഷിക്കുന്നതെന്ന് പറഞ്ഞായിരുന്നു അര്‍ച്ചന കവി സംസാരിച്ചത്. മലയാളം വായിക്കാന്‍ അബിക്ക് അറിയില്ല. അതിനാല്‍ത്തന്നെ എന്താണ് എഴുതിയത് എന്ന് അവന് മനസ്സിലാവണമെന്നില്ല. ക്ലിക്കും വ്യൂസും ലഭിക്കാനായി ഞങ്ങളെ ഇതിലേക്ക് വലിച്ചിട്ടിരിക്കുകയാണ്.


   View this post on Instagram


   A post shared by Archana Kavi (@archanakavi)
   വിഷാദ രോഗത്തെ കുറിച്ച്

   മാനസികമായി ചില പ്രശ്‌നങ്ങളിലൂടെയായിരുന്നു താന്‍ കടന്നുപോയിരുന്നതെന്നും അത് തിരിച്ചറിഞ്ഞതിനെക്കുറിച്ചും അര്‍ച്ചന നേരത്തെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. അഭിനയിക്കുമ്പോള്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാനാവാതെ വന്നിരുന്നു. ചില സമയത്ത് ഓവര്‍ ആക്ടിങ് ചെയ്യേണ്ടി വന്നത് അങ്ങനെയാണ്. പള്ളിയില്‍ പോയപ്പോള്‍ ആകെ വല്ലാത്ത അവസ്ഥയിലായിരുന്നു. ആ സംഭവത്തിന് ശേഷം 2 ദിവസം നിര്‍ത്താതെ കരച്ചിലായിരുന്നു താരം. അമ്മയോട് താന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.

   വിവാഹമോചനത്തെക്കുറിച്ച്

   സ്റ്റാന്‍ഡപ് കൊമേഡിയനായ അബീഷ് മാത്യുവാണ് അര്‍ച്ചനയെ വിവാഹം ചെയ്തത്. പരസ്പര സമ്മതത്തോടെയായി വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. തന്റെ വിഷാദാവസ്ഥയായിരുന്നില്ല വേര്‍പിരിയലിന് കാരണം. വ്യത്യസ്തമായ കാര്യങ്ങളാണ് ജീവിതത്തില്‍ വേണ്ടതെന്ന് മനസ്സിലാക്കിയതിനാലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നായിരുന്നു അര്‍ച്ചന പറഞ്ഞത്.

   അബിയുമായി പിരിഞ്ഞെങ്കിലും ആ കുടുംബവുമായി തനിക്ക് ഇപ്പോഴും അടുപ്പമുണ്ടെന്ന് അര്‍ച്ചന പറഞ്ഞിരുന്നു. വളരെ സെന്‍സിറ്റീവായ വ്യക്തിയാണ്. വേര്‍പിരിഞ്ഞതിന് ശേഷം അന്യോന്യം കാര്യങ്ങള്‍ തിരക്കാറുണ്ട്, തന്റെ മാനസികാവസ്ഥയെക്കുറിച്ചും അബി തിരക്കിയിരുന്നുവെന്നും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
   Published by:Rajesh V
   First published:
   )}