WCC: മലയാള സിനിമാരംഗത്ത് പെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ നിര്‍ദേശങ്ങളുമായി ഡബ്ലിയുസിസി
- Published by:ASHLI
- news18-malayalam
Last Updated:
മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുകയാണ് ലക്ഷ്യമെന്നും, ഇതിനായി തങ്ങൾ ഒരു പരമ്പര ആരംഭിക്കുവാൻ പോകുകയാണ്.
മലയാള സിനിമാരംഗത്ത് പെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ നിര്‍ദേശങ്ങളുമായി ഡബ്ലിയുസിസി. ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുകയാണ് ലക്ഷ്യമെന്നും, ഇതിനായി തങ്ങൾ ഒരു പരമ്പര ആരംഭിക്കുവാൻ പോകുകയാണ്. ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുവാനും ഡബ്ലിയുസിസി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്.
ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം ! കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുക!
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 08, 2024 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
WCC: മലയാള സിനിമാരംഗത്ത് പെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ നിര്‍ദേശങ്ങളുമായി ഡബ്ലിയുസിസി