Retro | സെഞ്ച്വറി കടന്നു; സൂര്യ ചിത്രം 'റെട്രോ'യുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്

Last Updated:

സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സുജിത് ശങ്കർ, സ്വാസിക എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു

റെട്രോ
റെട്രോ
ഒരിക്കൽക്കൂടി തിയേറ്ററുകളിൽ സൂര്യ തരംഗം തീർത്ത തമിഴ് ചിത്രം 'റെട്രോ'യുടെ പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു. ചിത്രം ലോകമെമ്പാടും നിന്നായി 104 കോടി രൂപ കളക്ഷൻ ഇനത്തിൽ സമാഹരിച്ചു. ഈ മാസം ഒന്നാം തിയതി ചിത്രം റിലീസിനെത്തി.
അൽഫോൺസ് പുത്രൻ എഡിറ്റ് ചെയ്ത റെട്രോയുടെ ട്രെയ്‌ലർ 23 മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിങിലായിരുന്നു.
സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സുജിത് ശങ്കർ, സ്വാസിക എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ മുതിർന്ന നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈഗ മെറിലാന്‍ഡ് റെക്കോർഡ് വിതരണവകാശ തുകയ്ക്കാണ് കരസ്ഥമാക്കിയത്. പൂജാ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.
advertisement
കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ ജി., അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ് എം., പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി.ആർ.ഒ. : പ്രതീഷ് ശേഖർ.
Summary: Recent collection report of Suriya movie Retro has been released. The movie gathered Rs. 104 crores worldwide. The Karthik Subbaraj outing has on board Malayali actors Jayaram, Joju George, Sujith Shankar and Swasika among the lead cast
മലയാളം വാർത്തകൾ/ വാർത്ത/Film/
Retro | സെഞ്ച്വറി കടന്നു; സൂര്യ ചിത്രം 'റെട്രോ'യുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement