advertisement

കണ്ണൂരിലെത്തി കെ. സുധാകരൻ; വിമാനത്താവളത്തിൽ വൻ സ്വീകരണം: ക്ഷീണിതനെന്ന് മാത്രം പ്രതികരണം

Last Updated:

സുധാകരൻ വാശിപിടിച്ച കണ്ണൂർ സീറ്റിൽ ടി.ഒ. മോഹനനെയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്

News18
News18
കണ്ണൂർ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വഴങ്ങി ഡൽഹിയിൽ നിന്നും കണ്ണൂരിൽ തിരിച്ചെത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കടുത്ത നിലപാടിൽ നിന്ന് പിന്മാറിയ അദ്ദേഹം, പാർട്ടിയെ അധികാരത്തിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി.
പുലർച്ചെ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. ക്ഷീണിതനാണെന്നും അതിനാൽ പ്രതികരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖർഗെയുടെയും കർശന നിലപാടിന് മുന്നിലാണ് സുധാകരന് വഴങ്ങേണ്ടി വന്നത്. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ നടത്തിയ അനുനയ നീക്കങ്ങളും സ്വതന്ത്രനായി മത്സരിച്ചാൽ എംപി സ്ഥാനം നഷ്ടപ്പെടുമെന്ന് അറിയിച്ചതോടെയുമാണ് സുധാകരൻ പിന്തിരിഞ്ഞത്.
advertisement
37 മണ്ഡലങ്ങളിലെ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പട്ടികയ്ക്ക് അന്തിമരൂപമായി. സുധാകരൻ വാശിപിടിച്ച കണ്ണൂർ സീറ്റിൽ ടി.ഒ. മോഹനനെയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പിലും കൊച്ചിയിൽ ദീപ്തി മേരി വർഗ്ഗീസിന് പകരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ജനവിധി തേടും. ലൈംഗിക പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരിൽ നിന്ന് മാറ്റിയ പാർട്ടി പകരം മനോജ് മൂത്തേടനെയാണ് അവിടെ നിശ്ചയിച്ചിരിക്കുന്നത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സിപിഎം വിട്ടുപോകുന്ന പ്രമുഖ വിമതരെ പിന്തുണയ്ക്കാനുള്ള യുഡിഎഫ് തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ, അമ്പലപ്പുഴയിൽ ജി. സുധാകരൻ, ഒറ്റപ്പാലത്ത് പി.കെ. ശശി എന്നിവർക്ക് യുഡിഎഫ് പിന്തുണ നൽകാൻ തീരുമാനിച്ചു. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് വഴിയൊരുക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിലെത്തി കെ. സുധാകരൻ; വിമാനത്താവളത്തിൽ വൻ സ്വീകരണം: ക്ഷീണിതനെന്ന് മാത്രം പ്രതികരണം
Next Article
advertisement
കണ്ണൂരിൽ ടി ഒ മോഹനൻ; പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ; 37  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
കണ്ണൂരിൽ ടി ഒ മോഹനൻ; പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ; 37 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
  • കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 37 പേരുടെ പേരുകൾ പ്രഖ്യാപിച്ചു

  • കണ്ണൂരിൽ ടി ഒ മോഹനനും പെരുമ്പാവൂരിൽ മനോജ് മൂത്തേടനുമാണ് സ്ഥാനാർത്ഥികൾ

  • കെ. സുധാകരനും എൽദോസ് കുന്നപ്പിള്ളിക്കും ഇത്തവണ സീറ്റില്ല, പ്രമുഖർ പട്ടികയിൽ ഇടംപിടിച്ചു

View All
advertisement