ഒമാനിൽ പത്താം ക്ലാസുകാരിയായ ഇന്ത്യൻ വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി
- Published by:Asha Sulfiker
- news18
Last Updated:
ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ.
മസ്കറ്റ്: ഒമാനിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പത്താംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. വാദികബീർ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ പതിനാറുകാരിയാണ് വീടിന്റെ ബാൽക്കണിയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തമിഴ്നാട് സ്വദേശിനിയാണ്. ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ.
ശനിയാഴ്ച വൈകുന്നേരമാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് സ്കൂൾ അധികൃതർ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. വിദ്യാർഥിയുടെ മരണത്തിൽ ദുഃഖസൂചകമായി ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടത്താനിരുന്ന എല്ലാ എക്സ്ട്രാ ക്ലാസുകളും പ്രാക്ടിക്കലുകളും റദ്ദാക്കി. പുതിയ തീയതികൾ പിന്നീട് അറിയുക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
Location :
First Published :
February 09, 2020 12:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഒമാനിൽ പത്താം ക്ലാസുകാരിയായ ഇന്ത്യൻ വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി


