ജൽന: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ തടവിൽ പാർപ്പിച്ച് പീഡനത്തിനിരയാക്കിയ 32കാരൻ അറസ്റ്റിൽ. പതിനേഴുകാരിയായ പെൺകുട്ടിയുടെ അടുത്ത ബന്ധു കൂടിയായ യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജൽനയിലാണ് സംഭവം. ഇക്കഴിഞ്ഞ ജനുവരി 14 മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. പൊലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
പൊലീസ് അറസ്റ്റ് ഭയന്ന് യുവാവ് പല സ്ഥലങ്ങളിലായി മാറിത്താമസിച്ചിരുന്നതാണ് അറസ്റ്റ് വൈകാൻ ഇടയാക്കിയതെന്നാണ് പൊലീസ് ഭാഷ്യം. തുടർന്ന് ഇക്കഴിഞ്ഞ ദിവസം ഔറംഗബാദിലെ ഒരു ബസ് സ്റ്റോപ്പിന് സമീപം വച്ച് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ നൽകിയ വിവരം അനുസരിച്ച് പെൺകുട്ടിയെ പാർപ്പിച്ച സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ മോചിപ്പിച്ചു. നീണ്ട 24 ദിവസങ്ങളാണ് കുട്ടി പീഡനത്തിനിരയായത്.
പ്രതി തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്നും എവിടെങ്കിലും പോകാൻ നേരം മുറിക്കുള്ളിലാക്കി പുറത്ത് നിന്ന് പൂട്ടുമായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനെ അറിയിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.