യു.എ.ഇ യിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 11. 5 കോടി രൂപ നഷ്ടപരിഹാരം

Last Updated:

ശക്തമായ നിയമ പോരാട്ടങ്ങളിലൂടെയാണ് ഇത്ര വലിയ തുക നഷ്ടപരിഹാരമായി നേടിയെടുക്കാൻ സാധിച്ചത്.

യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം. അറബ് എമിറേറ്റ്സ് ദിർഹത്തിൽ 5 മില്യൺ ദിർഹമാണ് കേസിൽ നഷ്ടപരിഹാരമായി യുവാവിന് ലഭിച്ചത്. 2022 മാർച്ച് 26നാണ് കേസിനാസ്പദമായ അപകടം നടന്നത്. സംഭവത്തിൽ മലപ്പുറം കൂരാട് സ്വദേശി ഷിഫിന് ഗുരുതരമായ പരിക്കുപറ്റിയിരുന്നു.
ശക്തമായ നിയമ പോരാട്ടങ്ങളിലൂടെയാണ് ഇത്ര വലിയ തുക നഷ്ടപരിഹാരമായി നേടിയെടുക്കാൻ സാധിച്ചത്. മോട്ടോർസൈക്കിളിൽ ബഖാലയിൽ നിന്നും സാധനങ്ങളുമായി പോയ 22 കാരനെ കാർ ഇടിക്കുകയായിരുന്നു.
തുടർന്ന് ഒന്നരവർഷത്തോളം വെന്റിലേറ്ററിൽ ആയിരുന്നു. കേസിൽ കുടുംബത്തിന് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിനായി ഇടപെട്ടത് ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് ആണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യു.എ.ഇ യിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 11. 5 കോടി രൂപ നഷ്ടപരിഹാരം
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement