ഹജ്ജ് 2024: 130ാം വയസ്സിൽ തീർത്ഥാടനത്തിനെത്തിയ അൾജീരിയൻ വനിതയ്ക്ക് വൻ സ്വീകരണവുമായി സൗദി അറേബ്യ
- Published by:Sarika KP
- news18-malayalam
Last Updated:
പ്രായമായിട്ടും മനസ്സ് തളരാതെ ഹജ്ജ് കർമ്മം നിർവഹിക്കണമെന്ന അവരുടെ തീവ്രമായ ആഗ്രഹം നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഈ വർഷം സൗദിയിൽ ഹജ്ജ് തീർത്ഥാടനത്തിന് എത്തിയവരിൽ ഏറ്റവും പ്രായമേറിയ തീർത്ഥാടകയാണ് സർഹൂദ സെറ്റിറ്റ്. 130 വയസ്സുള്ള ഈ തീർഥാടകയ്ക്ക് സൗദി ഉദ്യോഗസ്ഥരിൽ നിന്ന് കഴിഞ്ഞ ദിവസം ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. രാജ്യത്തിലേക്കുള്ള ഏറ്റവും പ്രായം കൂടിയ തീർത്ഥാടകയായതിനാൽ സൗദി എയർലൈൻസ് അധികൃതരും വയോധികയുടെ വരവ് ആഘോഷിച്ചു. സൗദി ഗ്രൂപ്പിന്റെ എക്‌സ് പ്ലാറ്റ്‌ഫോമുകളിലും ഇത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
പ്രായമായിട്ടും മനസ്സ് തളരാതെ ഹജ്ജ് കർമ്മം നിർവഹിക്കണമെന്ന അവരുടെ തീവ്രമായ ആഗ്രഹം നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ വര്‍ഷം ഹജ്ജിനായി ലോകമെമ്പാടുമുള്ള നിരവധി മുസ്ലീങ്ങളാണ് സൗദി അറേബ്യയിലെത്തിയത്. ഈയാഴ്ച മാത്രം ഹജ് തീർഥാടനം നടത്തുന്ന 1.5 ദശലക്ഷത്തിലധികം തീർഥാടകരെ അതിഥികളായി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ സൗദി അധികൃതർ. ഇനിയും തീർത്ഥാടകരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തൽ.
അതേസമയം ഇസ്ലാമിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഹജ്ജ് തീർത്ഥാടനം. ഒരു വിശ്വാസി തന്റെ ജീവിതകാലത്ത് ഒരിക്കലെങ്കിലും ഹജ്ജ് നിർവഹിക്കണമെന്ന് ഇസ്ലാം മതം അനുശാസിക്കുന്നു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി ജൂൺ രണ്ടുവരെ വരെ സൗദിയില്‍ ഒന്‍പത് ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആകാശമാര്‍ഗവും കരമാര്‍ഗവും വഴി 9,35,966 തീർത്ഥാടകർ എത്തിച്ചേര്‍ന്നതായി സൗദി അറേബ്യയുടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് അറിയിച്ചു.
Location :
New Delhi,New Delhi,Delhi
First Published :
June 12, 2024 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹജ്ജ് 2024: 130ാം വയസ്സിൽ തീർത്ഥാടനത്തിനെത്തിയ അൾജീരിയൻ വനിതയ്ക്ക് വൻ സ്വീകരണവുമായി സൗദി അറേബ്യ