കൊല്ലം സ്വദേശിയായ കുട്ടി ഖത്തറിൽ പാർക്കിൽ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് മരിച്ചു

Last Updated:

കുടുംബം താമസിക്കുന്ന ബർവാ മദീനത്തിലെ ഹൗസിങ് കോമ്പൗണ്ടിൽ നിന്നും കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു

ദോഹ: കളി കഴിഞ്ഞു തിരിച്ചു വരുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് അഞ്ചു വയസ്സുകാരൻ ഖത്തറിൽ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകൻ അദിത് രഞ്ജു കൃഷ്ണൻ പിള്ളയാണ് മരിച്ചത്. കുടുംബം താമസിക്കുന്ന ബർവാ മദീനത്തിലെ ഹൗസിങ് കോമ്പൗണ്ടിൽ നിന്നും കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. പോഡാർ പേൾ സ്കൂളിലെ കെ ജി വിദ്യാർത്ഥിയാണ്.
അച്ഛൻ രഞ്ജു കൃഷ്ണൻ ഐടി മേഖലയിൽ ജോലി ചെയ്യുകയാണ്. സഹോദരൻ ആര്യൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. അദിത് രഞ്ജു കൃഷ്ണൻ പിള്ളയുടെ ദാരുണാന്ത്യത്തിൽ പോഡാർ പേൾ സ്കൂൾ മാനേജ്മെന്റും വിദ്യാർത്ഥികളും അനുശോചനം രേഖപ്പെടുത്തി.
Summary: A 5-year-old Indian expatriate boy recently died after being hit by a car while crossing a road near his residence in Barwa Madinatna, Qatar. The deceased has been identified as Adit Ranju Krishnan Pillai, a native of Sooranad in Kollam district, Kerala. He was a KG student at the Podar Pearl School.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കൊല്ലം സ്വദേശിയായ കുട്ടി ഖത്തറിൽ പാർക്കിൽ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് മരിച്ചു
Next Article
advertisement
Kerala Weather Update| കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
Kerala Weather Update|കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
  • കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  • തിരുവനന്തപുരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് INCOIS മുന്നറിയിപ്പ് നൽകി.

  • കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം.

View All
advertisement