യുഎഇയിൽ ഇന്ത്യക്കാർ സഞ്ചരിച്ച വിനോദ സഞ്ചാര ബോട്ട് കടലിൽ മറിഞ്ഞ് അപകടം

Last Updated:

ഏഴ് ഇന്ത്യക്കാരാണ് അപകടത്തിൽ പെട്ടത്

യുഇഎയിൽ ഇന്ത്യക്കാർ സഞ്ചരിച്ച വിനോദ സഞ്ചാര ബോട്ട് കടലിൽ മറിഞ്ഞ് അപകടം. ഖോര്‍ഫക്കാനിലെ ഷാര്‍ക് ഐലന്റിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട ഏഴ് ഇന്ത്യക്കാരെ യുഎഇ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇതിൽ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അപകടത്തിൽപെട്ടവർ ഇന്ത്യയിൽ ഏത് സംസ്ഥാനത്തിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. ഏഴ് പേരായിരുന്നു രണ്ട് ബോട്ടുകളിലായുണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ പെരുന്നാൾ ദിവസം ഖോര്‍ഫക്കാനിലുണ്ടായ ബോട്ടപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് മലയാളികൾ മരിച്ചിരുന്നു.
Also Read- യുഎഇയില്‍ വർക്ക് പെർമിറ്റ് കാലാവധി മൂന്ന് വര്‍ഷമാക്കി; തൊഴിലുടമയ്ക്ക് സാമ്പത്തിക ബാധ്യത കുറയും
മോശം കാലാവസ്ഥയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബോട്ട് യാത്രകളില്‍ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ ഇന്ത്യക്കാർ സഞ്ചരിച്ച വിനോദ സഞ്ചാര ബോട്ട് കടലിൽ മറിഞ്ഞ് അപകടം
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement