COVID 19| 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി; കൊറോണ ഫലം മണിക്കൂറുകൾക്കകം

Last Updated:

റാപ്പിഡ് കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളിൽ ലഭിക്കും.

തിരുവനന്തപുരം: കോവിഡ് 19 രോഗബാധ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആർറ്റി പിസിആർ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി.  ആയിരം കിറ്റുകളാണ് ആദ്യ ഘട്ടത്തിലെത്തിയത്.  മുഖ്യമന്ത്രി പിണറായി വിജയൻ കളക്ടർ കെ. ഗോപാലകൃഷ്ണന് കിറ്റുകൾ കൈമാറി.
റാപ്പിഡ് കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളിൽ ലഭിക്കും.  നിലവിൽ ആറ് മുതൽ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിന് എടുക്കുന്നത്.  ഫലം വേഗം ലഭ്യമാകുന്നത് സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിന് സഹായകമാകും.
advertisement
[NEWS]റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു: രാജ്യത്ത് കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോ‍ഡിട്ട് തോമസ് [NEWS]
ഡോ. ശശിതരൂർ എം.പിയുടെ  ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകൾ വാങ്ങിയത്.  2000 കിറ്റുകൾ ഞായറാഴ്ചയെത്തും. ഐ.സി.എം.ആർ അംഗീകാരം ലഭിച്ച പൂനയിലെ മൈ ലാബാണ് കിറ്റുകൾ തയ്യാറാക്കിയത്.  കിറ്റുകൾ എത്തിക്കാൻ മുൻകൈ എടുത്ത ശശിതരൂർ എംപിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി; കൊറോണ ഫലം മണിക്കൂറുകൾക്കകം
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement