ഒമാനിൽ വാഹനാപകടത്തിൽ മലയാളിയായ ആറുവയസുകാരി മരിച്ചു

Last Updated:

ഏതാനും ദിവസം മുൻപാണ് ഈ മലയാളി കുടുംബം അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ച് ഒമാനിൽ എത്തിയത്

ബസ് അപകടം
ബസ് അപകടം
മസ്ക്കറ്റ്: ഒമാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയായ ആറുവയസുകാരി മരിച്ചു. ഒമാനിലെ സീബിലാണ് വാഹനാപകടം ഉണ്ടായത്. എറണാകുളം പാലാരിവട്ടം മസ്ജിദ് റോഡില്‍ താമസിക്കുന്ന ഓളാട്ടുപുറം ടാക്കിന്‍ ഫ്രാന്‍സ്-ഭവ്യ ദമ്പതികളുടെ‌ മകള്‍ അല്‍ന ടാക്കിനാണ്(6) മരിച്ചത്.
ബുധാഴ്ച ഉച്ചക്ക് ശേഷം കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. മസ്ക്കറ്റ് ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച അല്‍ന.
ഏതാനും ദിവസം മുൻപാണ് ടാക്കിൻ ഫ്രാൻസും കുടുംബവും അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ച് ഒമാനിൽ എത്തിയത്. കുട്ടിയുടെ മൃതദേഹം സീബിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടത്തിൽ കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
അഭിനാഥ്, ആഹില്‍ എന്നിവരാണ് മരിച്ച അൽനയുടെ സഹോദരങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഒമാനിൽ വാഹനാപകടത്തിൽ മലയാളിയായ ആറുവയസുകാരി മരിച്ചു
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement