അബുദാബിയിൽ വാഹനാപകടം: കൊണ്ടോട്ടി സ്വദേശിയുടെ മൂന്ന് കുട്ടികളും വീട്ടുജോലിക്കാരിയും മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യ റുഖ്സാനയും നിലവിൽ ചികിത്സയിലാണ്
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരണപ്പെട്ടു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മൂന്നു മക്കളും വീട്ടുജോലിക്കാരിയായ ബുഷ്റയുമാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യ റുഖ്സാനയും നിലവിൽ ചികിത്സയിലാണ്. റുഖ്സാനയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ അബുദാബി മഫ്റാഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ ജിദ്ദയിലും റിയാദിലും ജോലി ചെയ്തിരുന്ന ലത്തീഫ് പിന്നീട് കുടുംബത്തോടൊപ്പം അബുദാബിയിലേക്ക് മാറുകയായിരുന്നു.
Location :
Thiruvananthapuram,Kerala
First Published :
Jan 04, 2026 9:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അബുദാബിയിൽ വാഹനാപകടം: കൊണ്ടോട്ടി സ്വദേശിയുടെ മൂന്ന് കുട്ടികളും വീട്ടുജോലിക്കാരിയും മരിച്ചു










