'ഇനി മലയാളത്തിൽ പറഞ്ഞു നോക്കാം!' ട്രാഫിക് നിർദേശങ്ങൾ മലയാളത്തിൽ പങ്കുവെച്ച് അബുദാബി പൊലീസ്
- Published by:Vishnupriya S
- news18-malayalam
Last Updated:
അബുദാബിയിൽ ഏറെയുള്ള മലയാളികളെ കൂടി ലക്ഷ്യംവെച്ചാണ് ഈ വീഡിയോ
അറബി മാറി ഇപ്പോൾ മലയാളത്തിലായി. ട്രാഫിക് നിർദേശങ്ങൾ മലയാളത്തിൽ പങ്കുവെച്ചിരിക്കുകയാണ് അബുദാബി പൊലീസ്. സമൂഹമാധ്യമമായ എക്സിൽ അബുദാബി പൊലീസിന്റെ അക്കൗണ്ടിലൂടെയാണ് ട്രാഫിക് നിർദേശങ്ങൾ മലയാളത്തിൽ പങ്കുവെച്ചത്.
ഡ്രൈവർമാർ പതിവായി ചെയ്യേണ്ടതും സൂക്ഷിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചുള്ള എക്സ് വിഡിയോയിലാണ് അറബി, ഇംഗ്ലീഷ് ഭാഷകൾക്കുപുറമേ മലയാളത്തിലും നിർദേശങ്ങൾ നൽകുന്നത്. അബുദാബിയിൽ ഏറെയുള്ള മലയാളികളെ കൂടി ലക്ഷ്യംവെച്ചാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
#فيديو | #شرطة_أبوظبي : بالفيديو و بـ 3 لغات "الإطارات الرديئة" خطر يهدد سلامة مستخدمي الطريق . @moiuae #صيف_بأمان#صيف_بلا_حوادث#الاطارات_الرديئة pic.twitter.com/Rl1uTJ2ffM
— شرطة أبوظبي (@ADPoliceHQ) June 19, 2024
advertisement
"തേയ്മാനം സംഭവിച്ച ടയറുകളുടെ ഉപയോഗം റോഡ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കുന്നു ഡ്രൈവർമാർ പതിവായി ചെയ്യേണ്ട കാര്യങ്ങൾ: -കാർ ടയറുകൾ പരിശോധിക്കുക -ടയറുകളിൽ വിള്ളലുകളോ അസാധാരണമായ വീക്കങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുക- ടയറുകളുടെ കാലാവധി പരിശോധിക്കുക".
Location :
New Delhi,Delhi
First Published :
June 20, 2024 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'ഇനി മലയാളത്തിൽ പറഞ്ഞു നോക്കാം!' ട്രാഫിക് നിർദേശങ്ങൾ മലയാളത്തിൽ പങ്കുവെച്ച് അബുദാബി പൊലീസ്