യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് മുൻകരുതൽ നിർദേശങ്ങളുമായി എയർ ഇന്ത്യ
- Published by:Rajesh V
- news18-malayalam
Last Updated:
എല്ലാ യാത്രക്കാരും പൂർണമായും വാക്സിനെടുക്കുന്നതാണ് ഉചിതമെന്ന് എയർ ഇന്ത്യയുടെ നിർദേശത്തിൽ പറയുന്നു
ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുൻകരുതൽ നിർദേശവുമായി എയർ ഇന്ത്യ. എല്ലാ യാത്രക്കാരും പൂർണമായും വാക്സിനെടുക്കുന്നതാണ് ഉചിതമെന്ന് എയർ ഇന്ത്യയുടെ നിർദേശത്തിൽ പറയുന്നു. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉചിതമാകുമെന്നും പറയുന്നുണ്ട്. നാട്ടിലെത്തിയാൽ ആരോഗ്യ നില സ്വയം പരിശോധിക്കണം.
കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ് ലൈൻ നമ്പറിലോ (1075) അറിയിക്കണമെന്നും എയര്‍ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിമാനത്താവളത്തിൽ റാൻഡം പരിശോധന നടക്കുന്നുണ്ട്. 12 വയസിൽ താഴെയുള്ള കുട്ടികളെ പോസ്റ്റ് അറൈവൽ പരിശോധനയ്ക്ക് വിധേയരാക്കില്ല. എന്നാൽ, ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളും പരിശോധനക്ക് വിധേയരാകണം.
അതേസമയം, ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്രസർക്കാർ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ചൈന, തായ്‌ലന്‍ഡ്, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ യാത്രക്കാര്‍ക്കാണ് പരിശോധന ബാധകമാവുക.
Location :
First Published :
December 27, 2022 7:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് മുൻകരുതൽ നിർദേശങ്ങളുമായി എയർ ഇന്ത്യ