Blue Residency VISA: 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസയുമായി യുഎഇ
- Published by:Rajesh V
- trending desk
Last Updated:
പരിസ്ഥിതി സംരക്ഷണ മേഖലയിൽ അസാധാരണമായ സംഭാവനകളും പരിശ്രമങ്ങളും നടത്തിയ വ്യക്തികൾക്ക് ആണ് ബ്ലൂ റെസിഡൻസി വിസ നൽകുകയെന്ന് പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്
യുഎഇയിൽ പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണ മേഖലയിൽ അസാധാരണമായ സംഭാവനകളും പരിശ്രമങ്ങളും നടത്തിയ വ്യക്തികൾക്ക് ആണ് ഈ വിസ നൽകുക. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദാണ് പുതിയ വിസ അംഗീകരിച്ചത്. മെയ് 15 ന് അബുദാബിയിലെ കാസർ അൽ വതാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരത, പരിസ്ഥിതിയുടെ സുസ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, കര, കടൽ എന്നിവയുടെ സംരക്ഷണം, വായു ഗുണനിലവാരം, സുസ്ഥിര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ വ്യക്തികളുടെ സംഭാവനകൾ പരിഗണിച്ചായിരിക്കും വിസ അനുവദിക്കുക എന്നും മന്ത്രിസഭ അറിയിച്ചു.
2024 സുസ്ഥിരതയുടെ വർഷമായി പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അതോടൊപ്പം യുഎഇയിലെ പരിസ്ഥിതി മേഖലയിലെ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും ആണ് ബ്ലൂ റെസിഡന്‍സി വിസയിലൂടെ ലക്ഷ്യമിടുന്നത്.
advertisement
ഇതിന് യോഗ്യരായ ആളുകൾക്ക് തിരിച്ചറിയൽ, പൗരത്വം, കസ്റ്റംസ്, തുറമുഖ സംരക്ഷണം എന്നീ വകുപ്പുകളുടെ അധികാരികൾ മുഖേന ദീർഘകാല റസിഡൻസി വിസക്കായി അപേക്ഷകൾ സമർപ്പിക്കാം. കൂടാതെ ബന്ധപ്പെട്ട അധികൃതർക്ക് ഇതിന് അർഹരായവരെ നാമനിർദേശം ചെയ്യാനും സാധിക്കും. അതേസമയം നേരത്തെ 87 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രീ-എൻട്രി വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനത്തിനുള്ള അനുമതിയും യുഎഇ വിദേശകാര്യ മന്ത്രാലയം നൽകിയിരുന്നു.
وضمن مشاريع مجلس الوزراء لتنفيذ التوجهات الوطنية التي أعلنها رئيس الدولة حفظه الله بأن يكون العام 2024 عاماً للاستدامة .. اعتمدنا اليوم "الإقامة الزرقاء" … وهي إقامة طويلة الأمد لمدة ١٠ سنوات سيتم منحها للأفراد ذوي الإسهامات والجهود الاستثنائية في مجال حماية البيئة سواء البحرية… pic.twitter.com/c765IficS6
— HH Sheikh Mohammed (@HHShkMohd) May 15, 2024
advertisement
പ്രീ - എൻട്രി വിസ ആവശ്യമില്ലാത്ത രാജ്യങ്ങൾ
അൽബേനിയ, അൻഡോറ, അർജൻ്റീന, അർമേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസർബൈജാൻ, ബഹ്‌റൈൻ, ബാർബഡോസ്, ബെലറൂസ്, ബെൽജിയം, ബോസ്‌നിയ, ഹെർസ്ഗോവിന, ബ്രസീൽ, ബ്രൂണൈ, ബൾഗേറിയ, കാനഡ, ചിലി, ചൈന, കൊളംബിയ, കോസ്റ്റ റിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എൽ സാൽവഡോർ, എസ്റ്റോണിയ, ഫിജി, ഫിൻലാൻഡ്, ഫ്രാൻസ്, ജോർജിയ, ജർമ്മനി, ഹംഗറി, ഹോങ്കോംഗ് (ചൈനയുടെ പ്രത്യേക ഭരണ പ്രദേശം), ഐസ്‌ലാൻഡ്, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, ഖസാക്കിസ്ഥാൻ, കിരിബാത്തി, കുവൈറ്റ് , ലാത്വിയ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, മാലിദ്വീപ്, മാൾട്ട, മൗറീഷ്യസ്, മെക്സിക്കോ, മൊണാക്കോ, മോണ്ടിനെഗ്രോ, നൗറു, ന്യൂസിലാൻഡ്, നോർവേ, ഒമാൻ, പരാഗ്വേ, പെറു, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, റൊമാനിയ, റഷ്യ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, സാൻ മറിനോ, സൗദി അറേബ്യ, സെർബിയ, സെയ്‌ഷെൽസ്, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, സോളമൻ ദ്വീപുകൾ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബഹാമസ്, നെതർലാൻഡ്സ്, യുകെ, ഉക്രെയ്ൻ, ഉറുഗ്വേ, യുഎസ്, വത്തിക്കാൻ, ഹെല്ലനിക്, ബോസ്നിയ, കൊസോവോ
advertisement
Summary: United Arab Emirates (UAE) has announced a 10-year Blue Residency visa for individuals who have made exceptional efforts and contributions to protecting the environment.
Location :
New Delhi,New Delhi,Delhi
First Published :
May 16, 2024 5:40 PM IST