Kuwait | കുവൈറ്റില്‍ മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണം വില്‍പനയ്ക്കു വച്ച ജ്വല്ലറി അടച്ചുപൂട്ടി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നിരവധി നിയമലംഘനങ്ങള്‍ ജ്വല്ലറിയില്‍ നടന്നു. തുടര്‍ന്നായിരുന്നു അധികൃതര്‍ ജ്വല്ലറി അടച്ചുപൂട്ടിയത്.
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണങ്ങള്‍ വില്‍പനയ്ക്കുവെച്ച ജ്വല്ലറി അടച്ചുപൂട്ടി. കുവൈറ്റ് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരാണ് ജ്വല്ലറിയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. ഇതു കൂടാതെ നിരവധി നിയമലംഘനങ്ങള്‍ ജ്വല്ലറിയില്‍ നടന്നു. തുടര്‍ന്നായിരുന്നു അധികൃതര്‍ ജ്വല്ലറി അടച്ചുപൂട്ടിയത്.
രാജ്യാന്തര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ഉപഭോക്താവിന്റെ ഡേറ്റ സൂക്ഷിക്കാതിരിക്കുക, അറബിക് ഭാഷയിലല്ലാത്ത ഇന്‍വോയ്‌സ് നല്‍കുക തുടങ്ങിയ നിയമലംഘനങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു
സ്ഥാപനത്തില്‍ ദിവസവുമുള്ള വില്‍പ്പനയുടെ കണക്കുകളും സൂക്ഷിച്ചിരുന്നില്ലെന്ന് കണ്ടെത്തി. ആഭരണങ്ങള്‍ വിറ്റതിനു ശേഷം ഘട്ടം ഘട്ടമായി പണം സ്വീകരിക്കുകയും ഇതിന് അമിത നിരക്ക് ഈടാക്കുന്നതായും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി. നിയമ നടപടികള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
advertisement
കഴിഞ്ഞദിവസം പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ പ്രവാസികള്‍ക്കെതിരെയും കുവൈറ്റ് നടപടി സ്വീകരിച്ചിരുന്നു. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പ്രവാസികളെ രാജ്യത്തു നിന്ന് പുറത്താക്കുമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതായി അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ധര്‍ണയില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത ശേഷം നാടുകകടത്തല്‍ കേന്ദ്രങ്ങളിലേക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഇവരെ നാടുകളിലേക്ക് കയറ്റി അയക്കും. പിന്നീട് ഒരുക്കലും അവര്‍ക്ക് കുവൈറ്റിലേക്ക് തിരിച്ചുവരാന്‍ അനുവാദം നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. കുവൈറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം.
Location :
First Published :
June 13, 2022 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Kuwait | കുവൈറ്റില്‍ മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണം വില്‍പനയ്ക്കു വച്ച ജ്വല്ലറി അടച്ചുപൂട്ടി