അറ്റ്ലസ് രാമചന്ദ്രന്റെ സംസ്കാരം വൈകിട്ട് ദുബായ് ജബൽ അലിയിൽ

Last Updated:

ഹൃദയാഘാതത്തെ തുടർന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

ദുബായ്: അന്തരിച്ച വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ (80) സംസ്കാരം ഇന്ന് വൈകിട്ട്. ദുബായിലെ ജബൽ അലി ശ്മശാനത്തിൽ വൈകിട്ട് നാല് മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അറ്റ്ലസിന്റെ ചെയർമാൻ ആണ്. വൈശാലി, വാസ്തുഹാര , സുകൃതം തുടങ്ങി ഇരുപതിലധികം ചിത്രങ്ങളുട‌െ നിർമാതാവാണ്. അറബിക്കഥ, മലബാർ വെഡിങ് തുടങ്ങി പതിനാലോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ശനിയാഴ്ച്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.‌
ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന എന്ന പരസ്യവാചകത്തിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. കേസും ജയിൽവാസവും വലിയ പ്രതിസന്ധി തീർത്തെങ്കിലും എല്ലാം തിരിച്ചുപിടിച്ച് ജന്മനാട്ടിൽ തീരികെയെത്തണമെന്ന സ്വപ്നം ബാക്കിവച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ...
advertisement
2015-ൽ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാമചന്ദ്രൻ ദുബായിൽ 3 വർഷത്തെ ജയിൽവാസത്തിന് ശേഷം 2018 ലാണ് ജയിൽ മോചിതനായത്. ബിസിനസ്സ് രംഗത്ത് വീണ്ടും സജീവമാകാനുള്ള ശ്രമങ്ങൾക്കിടയിലാണ് വിയോഗം. ജയിൽ മോചിതനായെങ്കിലും ബാധ്യതകൾ തീരാത്തതിനാൽ ദുബായിൽ നിന്ന് പുറത്തു പോകാൻ വിലക്കുണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കിയാണ് അറ്റ്ലസ് രാമചന്ദ്രൻ യാത്രയായത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അറ്റ്ലസ് രാമചന്ദ്രന്റെ സംസ്കാരം വൈകിട്ട് ദുബായ് ജബൽ അലിയിൽ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement