advertisement

സൗദി അറേബ്യൻ സിനിമകൾ ആദ്യമായി പ്രദർശിപ്പിക്കാനൊരുങ്ങി ചൈന

Last Updated:

ഒക്ടോബർ 21 മുതൽ 26 വരെ ബീജിംഗ്, ഷാങ്ഹായ്, സൂഷൌ എന്നിവിടങ്ങളിലാണ് സൗദി അറേബ്യൻ സിനിമകൾ പ്രദർശിപ്പിക്കുക

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ലോകത്തിലെ ഏറ്റവും വലിയ സിനിമാ വിപണിയായ ചൈനയിൽ സൗദി അറേബ്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നതിനായി സൗദി ഫിലിം നൈറ്റസ് സംഘടിപ്പിക്കുമെന്ന് സൗദി ഫിലിം കമ്മിഷൻ പ്രഖ്യാപിച്ചു. ഇത് ആദ്യമായാണ് സൗദി അറേബ്യൻ സിനിമകൾ ചൈനയിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ഒക്ടോബർ 21 മുതൽ 26 വരെ ബീജിംഗ്, ഷാങ്ഹായ്, സൂഷൌ എന്നിവിടങ്ങളിലാണ് സൗദി ഫിലിം നൈറ്റസ് നടക്കുക.
വ്യത്യസ്ഥങ്ങളായ സൗദി ഫീച്ചർ ഫിലിമുകൾ,  ഹ്രസ്വചിത്രങ്ങൾ എന്നിവ സൗദി ഫിലിം നൈറ്റസിൽ പ്രദർശിപ്പിക്കും. സംവിധായകരുമായി ചർച്ചകളും സംഘടിപ്പിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഓസ്ട്രേലിയയിലും മൊറോക്കോയിലും ഇത്തരത്തിൽ ഫിലിം നൈറ്റുകൾ നടത്തി വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചൈനയിലും സൗദി ഫിലിം നൈറ്റ് നടത്താൻ  ഫിലിം കമ്മിഷൻ തീരുമാനിച്ചത്. സൌദി സിനിമാ മേഖലയുടെ വളർച്ചയും വികസനവും, പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കൽ , സാംസ്കാരികമായ സഹകരണവും ആശയവിനിമയവും എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പ്രദർശനം നടത്താൻ കമ്മിഷൻ തീരുമാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി അറേബ്യൻ സിനിമകൾ ആദ്യമായി പ്രദർശിപ്പിക്കാനൊരുങ്ങി ചൈന
Next Article
advertisement
ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
  • ട്വന്റി20 പാര്‍ട്ടി തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ നാല് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

  • ഉമ്മന്‍ ചാണ്ടിയുടെ മരുമകൻ ഡോ. വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകുന്നു

  • എട്ട് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതായി പ്രസിഡന്റ് സാബു എം ജേക്കബ് അറിയിച്ചു

View All
advertisement