സൗദിയിലെ ആദ്യ പുരുഷ ഹ്യൂമനോയിഡ് റോബോട്ട് വനിതാ റിപ്പോർട്ടറോട് അപമര്യാദയായി പെരുമാറിയോ? ആദ്യ ദിനം തന്നെ വിവാദം
- Published by:Arun krishna
- news18-malayalam
Last Updated:
റോബോട്ടിന്റെ കൈകൾ റിപ്പോട്ടറുടെ പിന്നിലായി സ്പർശിക്കുന്നതാണ് വീഡിയോയിലുള്ളത്
റിയാദ്: റിയാദിൽ നടക്കുന്ന ഡീപ്ഫാസ്റ്റിൻ്റെ രണ്ടാം പതിപ്പിൽ സൗദി അറേബ്യയിലെ ആദ്യ പുരുഷ ഹ്യൂമനോയിഡ് റോബോട്ടായ 'മുഹമ്മദിനെ' അവതരിപ്പിച്ചു. എന്നാൽ ആദ്യ ദിനം തന്നെ റോബോട്ട് വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. ലോഞ്ചിങിനിടെ റോബോട്ട് വനിതാ റിപ്പോർട്ടറെ അനുചിതമായി സ്പർശിച്ചുവെന്നാണ് ഉയരുന്ന ആരോപണം. റോബോട്ടിൻ്റെ ചില ചലനങ്ങളാണ് ഇങ്ങനെ ഒരു ആരോപണത്തിന് കാരണമായത്.
വീഡിയോയിൽ, വനിതാ റിപ്പോർട്ടറായ റവ്യ കാസെം റോബോട്ടിനടുത്ത് നിന്ന് റോബോട്ടിനെക്കുറിച്ച് സംസാരിക്കുന്നത് കാണാം. ഈ സമയം റോബോട്ടിന്റെ കൈകൾ റിപ്പോട്ടറുടെ പിന്നിലായി സ്പർശിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയം റിപ്പോർട്ടർ റോബോട്ടിനെ നോക്കി മുന്നിലേയ്ക്ക് അൽപ്പം നീങ്ങുന്നതും കാണാം.
എട്ട് സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ വളരെ വേഗമാണ് ഇന്റർനെറ്റിൽ ശ്രദ്ധ നേടിയത്. റോബോട്ടിന്റെ കൈയുടെ ചലനം സാങ്കേതിക തകരാർ ആകാമെന്ന് ചിലർ അനുമാനിച്ചു. എന്നാൽ ഇത് സ്വാഭാവികമായ കൈകളുടെ ചലനമാണെന്നും അവതാരക റോബോട്ടിനോട് ചേർന്നു നിന്നതു കൊണ്ടാണ് ശരീരത്തിൽ സ്പർശിച്ചതെന്നും മറ്റു ചിലർ പറഞ്ഞു.
advertisement
മനുഷ്യ രൂപത്തിലുള്ള സൗദിയിലെ ആദ്യത്തെ റോബോട്ടാണ് മുഹമ്മദ്. മുഹമ്മദിൻ്റെ അസാധാരണമായ മോട്ടോർ സ്കില്ലുകൾ മനുഷ്യരുമായി എളുപ്പത്തിലും സ്വാഭാവികമായുംഇടപെടലുകൾ സാധ്യമാക്കുന്നു, മുഖഭാവങ്ങൾ, ചുണ്ടുകളുടെ ചലനം എന്നിവ സാധ്യമാകുന്ന മനുഷ്യ റോബോട്ടാണിത്. മനുഷ്യർക്ക് അപകടകരമായ സാഹചര്യങ്ങളിൽ പോലും കൃത്യതയോടെ ജോലികൾ ചെയ്യാൻ ഈ റോബോട്ടിന് സാധിക്കും. ഇത് ആളുകളുടെ സുരക്ഷയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Location :
New Delhi,Delhi
First Published :
March 08, 2024 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിലെ ആദ്യ പുരുഷ ഹ്യൂമനോയിഡ് റോബോട്ട് വനിതാ റിപ്പോർട്ടറോട് അപമര്യാദയായി പെരുമാറിയോ? ആദ്യ ദിനം തന്നെ വിവാദം