ദുബായിൽ ഔദ്യോഗിക ചിഹ്നം ദുരുപയോഗപ്പെടുത്തിയാല്‍ കനത്ത പിഴ; പുതിയ നിയമം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഔദ്യോഗിക ചിഹ്നം ദുരുപയോഗപ്പെടുത്തിയാല്‍ മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും
ദുബായിൽ ഔദ്യോഗിക ചിഹ്നം ദുരുപയോഗപ്പെടുത്തിയാൽ കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൂല്യങ്ങളും തത്വങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഔദ്യോഗിക ചിഹ്നമെന്ന് തിങ്കളാഴ്ച പുറപ്പെടുവിച്ച നിയമത്തില്‍ പറയുന്നു. ഔദ്യോഗിക ചിഹ്നം ദുരുപയോഗപ്പെടുത്തിയാല്‍ മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവോ ഒരു ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയോ ലഭിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, രേഖകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയില്‍ ഈ ചിഹ്നം ഉപയോഗിക്കാം.
കൂടാതെ, സര്‍ക്കാര്‍ പരിപാടിയിലും ഈ ചിഹ്നം ഉപയോഗിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ദുബായ് ഭരണാധികാരിയുടെയോ അദ്ദേഹത്തിന്റെ പ്രതിനിധിയുടെയോ അനുമതി നേടിയിരിക്കണം. ചിഹ്നം ഉപയോഗിക്കുന്നതിന് വ്യക്തികള്‍ മൂന്‍കൂര്‍ അനുമതി നേടിയിട്ടില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അതിന്റെ ഉപയോഗം പൂര്‍ണമായും നിര്‍ത്തണം. സര്‍ക്കാര്‍ സ്ഥാപനങ്ങളും ചിഹ്നം ഉപയോഗിക്കുന്നതിന് അനുമതി നേടിയിട്ടുള്ളവരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഇതിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ ദുബായിലെ റൂളര്‍ കോര്‍ട്ട് ചെയര്‍മാന്‍ പുറപ്പെടുവിക്കും.
Location :
New Delhi,Delhi
First Published :
October 03, 2023 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിൽ ഔദ്യോഗിക ചിഹ്നം ദുരുപയോഗപ്പെടുത്തിയാല്‍ കനത്ത പിഴ; പുതിയ നിയമം