'ഹിന്ദ്'; നാലാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ദുബായ് കിരീടാവകാശി

Last Updated:

രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഷേയ്ഖ് ഹംദാനുള്ളത്

ഷേയ്ഖ് ഹംദാൻ
ഷേയ്ഖ് ഹംദാൻ
തനിക്ക് ഒരു പെൺകുഞ്ഞ് കൂടി പിറന്നതിൻ്റെ സന്തോഷം പങ്കുവച്ച് ദുബായ് കിരീടാവകാശി ഷേയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. നാലാമത്തെ കുഞ്ഞ് പിറന്ന വിവരം ഹംദാന്‍ സോഷ്യല്‍ മീഡിയ വഴിയാണ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലടെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.
'ഹിന്ദ്' (ഹിന്ദ് ബിൻത് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം) എന്നാണ് കുഞ്ഞിന് ഇട്ടിരിക്കുന്ന പേര്. മാതാവ് ഷേയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ ആൽ മക്തൂമിന്‍റെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഷേയ്ഖ് ഹംദാനുള്ളത്. 2021ലാണ് അദ്ദേഹത്തിന് ഇരട്ട കുട്ടികൾ ജനിച്ചത്.
2008 മുതൽ ദുബായുടെ കിരീടാവകാശിയാണ് ഷേയ്ഖ് ഹംദാൻ. യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ദുബായ് ഭരണാധികാരി ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ഷേയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെയും രണ്ടാമത്തെ മകനാണ്.
advertisement
ഭരണപരമായ ചുമതലകൾക്കപ്പുറം, സാഹസികതയിലും ഫിറ്റ്നസിലും ഉള്ള തന്റെ ഇഷ്ടത്തിന് പേരുകേട്ടയാളാണ് ഷേയ്ഖ് ഹംദാൻ. അടുത്തിടെ, മകൻ റാഷിദിനൊപ്പമുള്ള പരിശീലനത്തെക്കുറിച്ച് അദ്ദേഹം ഒരു പോസ്റ്റ് പങ്കിട്ടിരുന്നു.
Summary: Crown Prince of Dubai Sheikh Hamdan bin Mohammed announced the birth of his fourth child, a daughter named Hind bint Hamdan bin Mohammed Al Maktoum.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'ഹിന്ദ്'; നാലാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ദുബായ് കിരീടാവകാശി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement