യാത്രക്കാരുടെ രേഖകൾ സംബന്ധിച്ച ആശങ്ക; ഇന്ത്യക്കാരുമായി ജമൈക്കയില്‍ എത്തിയ ദുബായ് വിമാനം തിരിച്ചയച്ചു

Last Updated:

ഉദ്യോഗസ്ഥരുടെ പരിശോധനയിൽ യാത്രക്കാരുടെ രേഖകളിൽ വ്യക്തതയില്ലാത്തതാണ് വിമാനം തിരിച്ചയക്കാൻ കാരണമായത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇന്ത്യക്കാരുമായി എത്തിയ ദുബായ് ചാർറ്റേഡ് വിമാനം ജമൈക്കൻ തലസ്ഥാനമായ കിംഗ്സ്റ്റണിൽ നിന്ന് തിരിച്ചയച്ചതായി റിപ്പോർട്ട്. യാത്രക്കാരുടെ രേഖകൾ സംബന്ധിച്ചുള്ള ആശങ്കയെ തുടർന്നാണ് നടപടി. വിമാനത്തോടും യാത്രക്കാരോടും ദുബായിലേക്ക് മടങ്ങാൻ ഉത്തരവിട്ടതായും അവർ മെയ് 7ന് കിംഗ്സ്റ്റണില്‍ നിന്ന് പുറപ്പെട്ടതായും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ യാത്രക്കാരുടെ രേഖകളിൽ വ്യക്തതയില്ലാത്തതാണ് വിമാനം തിരിച്ചയക്കാൻ കാരണമായത്.
"ടൂറിസം ആവശ്യങ്ങള്‍ക്കായി മെയ് 2ന് ദുബായില്‍ നിന്ന് ഇന്ത്യക്കാരുമായി ജർമ്മനിയിൽ രജിസ്റ്റർ ചെയ്ത ചാർട്ടേഡ് വിമാനം കിംഗ്സ്റ്റണില്‍ ഇറങ്ങിയതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. അവർക്ക് നേരത്തെ ഹോട്ടല്‍ ബുക്കിംഗും ഉണ്ടായിരുന്നു," ജയ്‌സ്വാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിനോദ സഞ്ചാരികൾ എന്ന നിലയിൽ യാത്ര ചെയ്തവരുടെ ഡോക്യുമെന്റഷനിൽ പ്രാദേശിക അധികൃതർ തൃപ്തരല്ലാത്തതിനാൽ വിമാനത്തോടും യാത്രക്കാരോടും ദുബായിലേക്ക് തന്നെ മടങ്ങാൻ ഉത്തരവിടുകയായിരുന്നു.
കൂടാതെ വിമാനത്തിൽ 253 വിദേശികളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ കൂടി ചൂണ്ടിക്കാണിച്ചാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചത് എന്നാണ് വിവരം. നിലവിൽ സുരക്ഷാ ഭീഷണിയും നിയമ ലംഘനങ്ങളുടെ സാധ്യതയും കണക്കിലെടുത്ത് പ്രാദേശിക അധികൃതർ യാത്രക്കാരുടെയും വിമാനത്തിന്റെയും പരിശോധന കർശനമാക്കിയതായി ദേശീയ സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യാത്രക്കാരുടെ രേഖകൾ സംബന്ധിച്ച ആശങ്ക; ഇന്ത്യക്കാരുമായി ജമൈക്കയില്‍ എത്തിയ ദുബായ് വിമാനം തിരിച്ചയച്ചു
Next Article
advertisement
കേസില്‍ നിന്നൊഴിവാക്കാൻ 5 ലക്ഷം കൈക്കൂലി വാങ്ങിയ ഇൻസ്പെക്ടർ അറസ്റ്റില്‍
കേസില്‍ നിന്നൊഴിവാക്കാൻ 5 ലക്ഷം കൈക്കൂലി വാങ്ങിയ ഇൻസ്പെക്ടർ അറസ്റ്റില്‍
  • നാഗർകോവിൽ നേഷമണി നഗർ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ അൻപ് പ്രകാശ് 1.15 ലക്ഷം രൂപ കൈക്കൂലി വാങ്ങി അറസ്റ്റിൽ.

  • രാജനെ കേസിൽ നിന്ന് ഒഴിവാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസ് അറസ്റ്റ് ചെയ്തു.

  • മുൻപ് കളിയിക്കാവിള സ്റ്റേഷനിലായിരുന്നപ്പോൾ, മോഷണക്കേസിലെ പ്രതിയുടെ കൈയിൽ നിന്ന് 20 പവൻ തട്ടിയതായും പരാതി.

View All
advertisement