ദുബായ് 2025ഓടെ ഇലക്ട്രിക് വാഹനങ്ങൾക്ക് പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ 170% വര്‍ധിപ്പിക്കും
- Published by:Vishnupriya S
- news18-malayalam
Last Updated:
പരിസ്ഥിതി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ഗ്രീന്‍ മൊബിലിറ്റിയെ പിന്തുണയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടി
2025 ആകുമ്പോഴേക്കും ദുബായ് നഗരത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ പൊതു ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം ഉയര്‍ത്താന്‍ അധികൃതര്‍. പരിസ്ഥിതി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ഗ്രീന്‍ മൊബിലിറ്റിയെ പിന്തുണയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം 370ല്‍ നിന്ന് 1000 ആയി ഉയര്‍ത്തുമെന്ന് ദുബായ് മീഡിയ ഓഫീസ് ഞായറാഴ്ച അറിയിച്ചു. ഗതാഗത സംവിധാനത്തിന്റെ ഭാവി ഗ്രീന്‍ മൊബിലിറ്റിയാണെന്ന് ദുബായ് തിരിച്ചറിയുന്നുവെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറും സിഇഒയുമായ അല്‍ തായെര്‍ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക വഴി കാര്‍ബര്‍ പുറന്തള്ളൽ കുറയ്ക്കുക മാത്രമല്ല, മറിച്ച് ദുബായിലുടനീളം സുസ്ഥിരമായ സമ്പ്രദായങ്ങള്‍ വളര്‍ത്തിയെടുക്കാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2050 ആകുമ്പോഴേയ്ക്കും പ്രകൃതി സൗഹൃദ സാങ്കേതികവിദ്യ പരമാവധി വ്യാപാകമാക്കുന്നതിനുള്ള ശ്രമത്തിലാണ് യുഎഇ. അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ഊര്‍ജ സ്രോതസ്സുകളില്‍ 600 ബില്യണ്‍ ദിര്‍ഹം നിക്ഷേപിക്കാനും യുഎഇ ഒരുങ്ങുന്നു. 2023-ല്‍ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന ആഗോളതലത്തില്‍ പുതിയ റെക്കോഡ് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
advertisement
വര്‍ഷാവസാനത്തോടെ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന ആകെ കാറുകളുടെ വില്‍പ്പനയില്‍ അഞ്ചിലൊന്ന് കവരുമെന്ന് കരുതുന്നതായി ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ഏപ്രിലില്‍ പുറത്തിറങ്ങിയ ഗ്ലോബല്‍ ഇവി ഔട്ട്‌ലുക്ക് 2023 റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ കാര്‍ വിപണിയിലെ ഇലക്ട്രിക് കാറുകളുടെ വിഹിതം 2020 ഏകദേശം നാല് ശതമാനമായിരുന്നത് 2022-ല്‍ 14 ശതമാനമായി വര്‍ധിച്ചിരുന്നു. ഇത് ഈ വര്‍ഷം 18 ശതമാനമായി വര്‍ധിക്കുമെന്ന് ഐഇഎയുടെ ഏറ്റവും പുതിയ പ്രവചനത്തില്‍ വ്യക്തമാക്കുന്നു. 2022-ല്‍ ലോകമെമ്പാടുമായി 10 മില്ല്യണ്‍ ഇലക്ട്രിക് കാറുകളാണ് വിറ്റത്. വില്‍പ്പന 35 ശതമാനം വര്‍ധിച്ച് ഈ വര്‍ഷം 14 മില്ല്യണാകുമെന്ന് കരുതുന്നുവെന്നും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
2022-നും 2028-നും ഇടയില്‍ യുഎഇയിലെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യകത 30 ശതമാനം വാര്‍ഷിക നിരക്കില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ ഇലക്ട്രിക് മൊബിലിറ്റി റെഡിനെസ് ഇന്‍ഡക്‌സ് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിക്ക് 370-ല്‍ കൂടുതല്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിലവില്‍ ഉണ്ട്. 2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 13,264 മെഗാവാട്ട് വൈദ്യുതിയാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഗ്രീന്‍ ചാര്‍ജറുകള്‍ നല്‍കിയത്. ഈ ശ്രമങ്ങള്‍ വഴി 2023 ഏപ്രിലില്‍ ദുബായിലെ കാര്‍ബണ്‍ എമിഷന്‍ 236700 ടണ്ണായി കുറയ്ക്കാന്‍ കഴിഞ്ഞു.
Location :
New Delhi,Delhi
First Published :
July 10, 2023 5:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് 2025ഓടെ ഇലക്ട്രിക് വാഹനങ്ങൾക്ക് പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ 170% വര്‍ധിപ്പിക്കും