അച്ഛൻ 'സൂപ്പർമാൻ' ആണെന്ന് പറഞ്ഞ അഞ്ചു വയസുകാരനെ മാളിൽ കണ്ടെത്തിയ കേസിൽ നാലു സ്ത്രീകൾ അറസ്റ്റിൽ

2014ൽ ജനിച്ച കുട്ടിയെ യഥാർത്ഥ അമ്മ കൈയൊഴിഞ്ഞ് സുഹൃത്തുക്കളെ ഏൽപിച്ച് പോകുകയായിരുന്നു.

news18
Updated: September 21, 2019, 9:18 AM IST
അച്ഛൻ 'സൂപ്പർമാൻ' ആണെന്ന് പറഞ്ഞ അഞ്ചു വയസുകാരനെ മാളിൽ കണ്ടെത്തിയ കേസിൽ നാലു സ്ത്രീകൾ അറസ്റ്റിൽ
2014ൽ ജനിച്ച കുട്ടിയെ യഥാർത്ഥ അമ്മ കൈയൊഴിഞ്ഞ് സുഹൃത്തുക്കളെ ഏൽപിച്ച് പോകുകയായിരുന്നു.
  • News18
  • Last Updated: September 21, 2019, 9:18 AM IST
  • Share this:
ദുബായ്: അഞ്ചു വയസുകാരനെ മാളിൽ കണ്ടെത്തിയ സംഭവത്തിൽ നാലു സ്ത്രീകൾ അറസ്റ്റിൽ. ദുബായിലെ ദെയ്റ അൽ റീഫ് മാളിലാണ് അഞ്ചു വയസുകാരനെ ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ വളർത്തിയ രണ്ടു സ്ത്രീകളും അവരുടെ സുഹൃത്തുക്കളുമാണ് പിടിയിലായത്.

ഈ നാലു സ്ത്രീകളിൽ ഒരാളായിരുന്നു കുട്ടിയെ മാളിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന വിവരം പൊലീസിനെ അറിയിച്ചത്. 12 ദിവസം നീണ്ടുനിന്ന ദുരൂഹതകൾക്കാണ് ഈ നാലു സ്ത്രീകൾ അറസ്റ്റിലയതോടെ അവസാനമായത്. എന്നാൽ, കുട്ടിക്ക് ജന്മം നൽകിയ അമ്മയാരാണെന്ന് ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

2014ൽ ജനിച്ച കുട്ടിയെ യഥാർത്ഥ അമ്മ കൈയൊഴിഞ്ഞ് സുഹൃത്തുക്കളെ ഏൽപിച്ച് പോകുകയായിരുന്നു. പിന്നീട്, അവർ തിരിച്ചു വന്നില്ല. കുട്ടിക്ക് സ്കൂളിൽ പോകാൻ പ്രായമായതോടെ വളർത്താൻ ഏൽപിച്ചവരും കൈയൊഴിയുകയായിരുന്നു. കുട്ടിയെ ഒഴിവാക്കുന്നതിനു വേണ്ടി ഇത്തരത്തിൽ നാടകം ആസൂത്രണം ചെയ്തതാണെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി മുറഖബാദ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി ഗാനിം പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

2014 ൽ ആയിരുന്നു കുട്ടി ജനിച്ചത്

കുട്ടി ജനിച്ച് രണ്ടു ദിവസത്തിനു ശേഷം യഥാർത്ഥ അമ്മ സുഹൃത്തിന്‍റെ കൈയിൽ കുട്ടിയെ ഏൽപിച്ച് തന്‍റെ മാതൃരാജ്യത്തിലേക്ക് മടങ്ങി.

തുടർന്നുള്ള അഞ്ചു വർഷം ഈ സുഹൃത്താണ് കുട്ടിയെ നോക്കിയത്

2019ൽ മറ്റൊരു സ്ത്രീയെ കുട്ടിയെ പരിപാലിക്കാൻ ഏൽപിച്ചു

അവർക്കും ദീർഘനാൾ കുട്ടിയെ പരിപാലിക്കാൻ കഴിഞ്ഞില്ല. അവരുടെ സുഹൃത്താണ് ഇത്തരത്തിലൊരു കഥ മെനയാൻ ആവശ്യപ്പെട്ടത്. അത് അനുസരിച്ച് മാളിൽ ഒറ്റപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയെന്ന് പൊലീസിനെ അറിയിച്ചു.

സെപ്തംബർ ആറിന് അൽ മുറാഖബാത്തിലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

സെപ്തംബർ ഏഴ്, കുട്ടിയെ തിരിച്ചറിയാൻ ദുബായ് പൊലീസ് ആളുകളുടെ സഹായം തേടി.

സെപ്തംബർ 9, കുട്ടിയെ ദുബായ് ഫൗണ്ടേഷൻ ഓഫ് വിമൻ ആൻഡ് ചിൽഡ്രനിലേക്ക് അയച്ചു.

സെപ്തംബർ 19, സംഭവവുമായി ബന്ധപ്പെട്ട ദുരൂഹത പൊലീസ് പരിഹരിച്ചു. കുട്ടി ഫൗണ്ടേഷനിൽ തന്നെ തുടരുകയാണ്.

ഇംഗ്ലീഷ് സംസാരിക്കുന്ന കുട്ടിയോട് അച്ഛനെക്കുറിച്ച് ചോദിച്ചപ്പോൾ സൂപ്പർമാൻ എന്നായിരുന്നു മറുപടി. കുട്ടിയുടെ രക്ഷിതാക്കൾ ഏതു രാജ്യക്കാരാണെന്ന വിവരവും അറിവായിട്ടില്ല.

First published: September 21, 2019, 9:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading