ഇതാവണമെടാ പോലീസ്! വഴിയില്‍ കളഞ്ഞുകിട്ടിയ വാച്ച് അധികാരികളെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലന് ദുബായ് പോലീസിന്റെ ആദരം

Last Updated:

ദുബായ് സന്ദര്‍ശിച്ച ഒരു വിനോദ സഞ്ചാരിയില്‍ നിന്നും നഷ്ടപ്പെട്ട വാച്ചായിരുന്നു ഇത്

ദുബായ്: പൊതുസ്ഥലത്ത് നിന്ന് കളഞ്ഞുകിട്ടിയ വാച്ച് അധികാരികളെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലനെ ആദരിച്ച് ദുബായ് പോലീസ്. ദുബായില്‍ താമസിക്കുന്ന മുഹമ്മദ് അയാന്‍ യൂനിസിനെയാണ് പോലീസ് ആദരിച്ചത്. പിതാവിനോടൊപ്പം റോഡിലൂടെ നടക്കുമ്പോഴാണ് അയാന് വാച്ച് ലഭിച്ചത്. ദുബായ് സന്ദര്‍ശിച്ച ഒരു വിനോദ സഞ്ചാരിയില്‍ നിന്നും നഷ്ടപ്പെട്ട വാച്ചായിരുന്നു ഇത്. അദ്ദേഹം തിരികെ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് വാച്ച് കളഞ്ഞുപോയ കാര്യം അധികൃതരെ അറിയിച്ചിരുന്നു.
വാച്ച് അതിന്റെ ഉടമസ്ഥനെ ഏല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് അയാന്‍ ദുബായ് പോലീസിനെ സമീപിച്ചത്. ഉടന്‍ തന്നെ പോലീസ് വാച്ച് യഥാര്‍ത്ഥ ഉടമസ്ഥനെ വാച്ച് ഏല്‍പ്പിക്കുകയും ചെയ്തു. ടൂറിസ്റ്റ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖല്‍ഫാന്‍ ഒബൈദ് അല്‍ ജല്ലാഫും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അയാനെ അഭിനന്ദിക്കുകയും പ്രശസ്തി പത്രം കൈമാറുകയും ചെയ്തു.
യുഎഇയുടെ ധാര്‍മ്മിക നിലവാരത്തെയും സുരക്ഷയേയും പ്രതിഫലിപ്പിക്കുന്ന പെരുമാറ്റമാണ് കുട്ടിയുടേതെന്ന് ബിഗേഡിയര്‍ ഖല്‍ഫാന്‍ ഒബൈദ് അല്‍ ജല്ലാഫ് പറഞ്ഞു. അയാന്റെ പ്രവര്‍ത്തി എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും എല്ലാവരും ഇത്തരത്തില്‍ ഉടമസ്ഥനില്ലാത്ത വസ്തുക്കള്‍ ലഭിച്ചാല്‍ അത് അധികാരികളെ കൃത്യസമയത്ത് ഏല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇതാവണമെടാ പോലീസ്! വഴിയില്‍ കളഞ്ഞുകിട്ടിയ വാച്ച് അധികാരികളെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലന് ദുബായ് പോലീസിന്റെ ആദരം
Next Article
advertisement
സ്ത്രീകള്‍ നയിക്കുന്ന ബെംഗളൂരുവിലെ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ച് ഫോക്‌സ്‌കോണ്‍
സ്ത്രീകള്‍ നയിക്കുന്ന ബെംഗളൂരുവിലെ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ച് ഫോക്‌സ്‌കോണ്‍
  • ബെംഗളൂരുവിലെ ഫോക്‌സ്‌കോണ്‍ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ചു, ഭൂരിഭാഗവും സ്ത്രീകള്‍.

  • പ്ലാന്റിലെ 80% ജീവനക്കാരും 19-24 വയസ്സുള്ള ആദ്യമായി ജോലി ചെയ്യുന്ന സ്ത്രീകളാണ്.

  • 50,000 പേര്‍ക്ക് ജോലി, 20,000 കോടി രൂപ നിക്ഷേപം: റിപ്പോര്‍ട്ട്.

View All
advertisement